തോമസ് ചാണ്ടിയുടെ കയ്യേറ്റ പ്രദേശങ്ങളിലൂടെ കാനം രാജേന്ദ്രന്‍ ജനജാഗ്രത യാത്ര നടത്തണമെന്ന് കുമ്മനം

single-img
28 October 2017

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടി കൈയേറിയ പ്രദേശങ്ങളിലൂടെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന ജനജാഗ്രത യാത്ര നടത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. തോമസ് ചാണ്ടിയുടെ വിഷയത്തില്‍ സിപിഐ ഒളിച്ചുകളി അവസാനിപ്പിച്ച് നിലപാട് വ്യക്തമാക്കണമെന്നും കുമ്മനം പറഞ്ഞു.

റവന്യു വകുപ്പിന്റെ എല്ലാ കാര്യങ്ങള്‍ക്കും കോടതിയില്‍ പോയി സംസാരിക്കാറുളള രഞ്ജിത്ത് തമ്പാനെ എജി എന്തിന് വിലക്കണമെന്നും കുമ്മനം ചോദിച്ചു. കള്ളക്കടത്തുകാര്‍ക്കും, കയ്യേറ്റക്കാര്‍ക്കുമൊപ്പമാണ് സിപിഎമ്മെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രിയുടെ നാട്ടില്‍ സിപിഎമ്മും പൊലീസും ജിഹാദികള്‍ക്കൊപ്പമാണെന്നും കുമ്മനം കുറ്റപ്പെടുത്തി.