പ്രമുഖ സ്വാമിയും യുവതിയും തമ്മിലുള്ള കിടപ്പറ രംഗങ്ങൾ ലീക്കായ സംഭവം: പെൺകുട്ടി സിനിമാ നടിയെന്ന് പോലീസ്

single-img
28 October 2017

കര്‍ണാടകത്തിലെ പ്രസിദ്ധമായ മഠത്തിന്റെ ഉപമേധാവിയും മുഖ്യ അധിപതിയുടെ മകനുമായ ദയാനന്ദന്‍ എന്ന് അറിയപ്പെടുന്ന ഗുരുനഞ്ചേശ്വര ശിവാചാര്യ സ്വാമിയും യുവതിയും തമ്മിലുള്ള കിടപ്പറ രംഗങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിൽ ഉൾപ്പെട്ടിരിക്കുന്ന യുവതി കന്നഡ നടിയാണന്ന് പോലീസ് വ്യക്തമാക്കി.

എന്നാല്‍ സംഭവത്തെ തുടര്‍ന്ന് പോലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല. ലൈംഗീകബന്ധത്തിലേര്‍പ്പെട്ട സ്ത്രീക്ക് പരാതിയുണ്ടെങ്കില്‍ മാത്രമെ കേസ് എടുക്കാന്‍ സാധിക്കു എന്നാണ് പോലീസിന്റെ നിലപാട്. എന്നാല്‍ ആരോപണ വിധേയനായ സ്വാമി നേരത്തെ തന്നെ തന്റെ ഒരു ഭക്തയെ വിവാഹം ചെയ്തിരുന്നു. ഈ ബന്ധത്തില്‍ സ്വാമിക്ക് മൂന്ന് പെണ്‍മക്കളും ഒരു ആണ്‍കുട്ടിയും ഉണ്ട്.

വീഡിയോ പുറത്ത് വന്നതോട് കൂടി സ്വാമി ഒളിവില്‍ പോയിരിക്കുകയാണ്. വിവരമറിഞ്ഞ മഠത്തിലെ മറ്റ് സ്വാമികള്‍ സംഭവത്തെ അപലപിച്ചു. മഠത്തിനുമേല്‍ വീണ കരിനിഴലാണ് സംഭവമെന്ന് രംഭപുരി മഠത്തിലെ മുതിര്‍ന്ന സ്വാമി പറഞ്ഞു. മഠത്തിന്റെ വിശുദ്ധി സംരക്ഷിക്കാന്‍ എല്ലാ സ്വാമിമാരും ബാധ്യസ്ഥരാണ്. വിഷയം ശ്രീശൈല സ്വാമിയുമായി ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ദയാനന്ദയ്ക്കെതിരേ നടപടിയെടുക്കുമെന്ന് മഠം ട്രസ്റ്റ് പ്രസിഡന്റ് രുദ്രാരാധ്യ പറഞ്ഞു.

2011 ല്‍ ആയിരുന്നു സ്വയം ദൈവമായി എന്ന് പ്രഖ്യാപിച്ച് കൊണ്ട് നഞ്ചേശ്വര്‍ സ്വാമി എന്ന പേര് സ്വയം ദയാനന്ദ് സ്വീകരിച്ചത്.