അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിനു മുകളിലല്ലെന്ന് കാനം രാജേന്ദ്രന്‍; മന്ത്രി തോമസ് ചാണ്ടിക്കെതിരായ കേസില്‍ നിയമം നടക്കും

single-img
28 October 2017

തൊടുപുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമികയ്യേറ്റവുമായി ബന്ധപ്പെട്ട കേസില്‍ ഹാജരാകുന്നതില്‍ നിന്ന് എഎജി രഞ്ജിത്ത് തമ്പാനെ ഒഴിവാക്കിയതില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിമര്‍ശനം. അഡ്വക്കേറ്റ് ജനറല്‍ (എജി) സര്‍ക്കാരിന് മുകളിലല്ലെന്ന് കാനം രാജേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

റവന്യു സെക്രട്ടറി റവന്യുമന്ത്രിക്ക് മുകളിലല്ല. കേസിലെ നടപടികളില്‍ റവന്യുമന്ത്രിക്ക് അതൃപ്തിയുളളതായി പറഞ്ഞിട്ടില്ല. ഭരണവിഷയങ്ങളില്‍ സി.പി.ഐ ഇടപെടാറില്ല. തോമസ് ചാണ്ടി വിഷയത്തില്‍ ഉചിതമായ സമയത്ത് ഉചിതമായ നടപടിയുണ്ടാകും. നിലവില്‍ തോമസ് ചാണ്ടി തെറ്റുകാരനാണെന്ന് ആരും കണ്ടെത്തിയിട്ടില്ലെന്നും കാനം രാജേന്ദ്രന്‍ തൊടുപുഴയില്‍ പറഞ്ഞു.