‘ദക്ഷിണേന്ത്യന്‍ നടിമാര്‍ക്ക് സിനിമയില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ ശരീരപ്രദര്‍ശനം നടത്തണോ?’: നടി ഹന്‍സികയുടെ മറുപടി ഇങ്ങനെയാണ്

single-img
28 October 2017

ദക്ഷിണേന്ത്യന്‍ നായികമാരെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ ബോളിവുഡ് താരം ഹിന ഖാനെതിരെ കടുത്ത വിമര്‍ശനം. ദക്ഷിണേന്ത്യന്‍ നടിമാര്‍ക്ക് സിനിമയില്‍ നിലനില്‍ക്കാനും പ്രേക്ഷകരുടെ ഇഷ്ടം നേടാനും ശരീരപ്രദര്‍ശനം നടത്തണമെന്നായിരുന്നു ഹിന ഖാന്‍ പറഞ്ഞത്.

പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോളിവുഡ് നടി ഹന്‍സിക രംഗത്തെത്തി. തെന്നിന്ത്യന്‍ നടിമാരെ തരം താഴ്ത്താന്‍ ശ്രമിച്ച നിങ്ങളോട് പുച്ഛം മാത്രമാണ് തോന്നുന്നതെന്നായിരുന്നു ഹന്‍സികയുടെ പ്രതികരണം. തന്റെ ട്വിറ്റര്‍ അകൗണ്ടിലൂടെയാണ് ഹന്‍സിക ഹിനയ്‌ക്കെതിരേ ആഞ്ഞടിച്ചത്.

അവരെന്താണ് അര്‍ത്ഥമാക്കുന്നത്? ദക്ഷിണേന്ത്യന്‍ സിനിമ ഇന്‍ഡ്രസ്ട്രിയെ ഇത്തരത്തില്‍ അപമാനിക്കാന്‍ അവര്‍ക്കെങ്ങനെയാണ് കഴിയുക? ഇതവര്‍ക്ക് തന്നെ അപമാനമാണ്. എത്രയോ ബോളിവുഡ് താരങ്ങളാണ് ദക്ഷിണേഷ്യന്‍ ഭാഷയില്‍ അഭിനയിച്ചിട്ടുള്ളതും അഭിനയിച്ചുകൊണ്ടിരിക്കുന്നതും. ഇതിനേപ്പറ്റിയൊന്നും ഇവര്‍ക്ക് ഒരറിവുമില്ലേ എന്നും ഹന്‍സിക ചോദിക്കുന്നു.

ഞങ്ങളെ ഇങ്ങനെ നിന്ദിച്ചുകൊണ്ട് നിങ്ങള്‍ സ്വയം അപമാനിക്കപ്പെട്ടിരിക്കുകയാണ്. ഹിന ഖാന്‍ എന്തൊക്കെ പറഞ്ഞാലും ഒരു ദക്ഷിണേന്ത്യന്‍ ചലച്ചിത്ര താരം എന്ന നിലയില്‍ ഈ ഇന്‍ഡ്‌സ്ട്രിയുടെ ഭാഗമായി നില്‍ക്കുന്നതില്‍ ഞാന്‍ ഏറെ അഭിമാനിക്കുകയാണ്. അവര്‍ പറഞ്ഞതു മുഴവന്‍ അസംബന്ധമാണ്. നിങ്ങളുടെ അഭിനയം ശരിയാക്കാന്‍ ആദ്യം ശ്രമിക്കൂവെന്നും ഹന്‍സിക ട്വിറ്ററില്‍ കുറിച്ചു.

ബിഗ് ബോസ് പതിനൊന്നാം സീസണിലെ മത്സരാര്‍ത്ഥി കൂടിയായ ഹിന ഖാന്‍ പരിപാടിക്കിടയിലാണ് വിവാദപരാമര്‍ശം നടത്തിയത്.