സംസ്ഥാനത്ത് വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനായി ‘ഗോ കേരള’ കാമ്പയിൻ ആരംഭിച്ചു

single-img
28 October 2017

തിരുവനന്തപുരം: സംസ്ഥാന ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യയിലെ ഏറ്റവും വലിയ ട്രാവൽ സൊസൈറ്റിയായ ഹോളിഡേ ഐക്യുവിന്റ സഹകരണത്തോടെ കേരള ടൂറിസം ഡിപ്പാർട്ട്മെന്റ് ‘ഗോ കേരള’ എന്ന പേരിൽ ഒരു വിപണന പ്രചാരണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി 5 ഭാഗ്യശാലികളായ ദമ്പതികൾക്ക് 10 ദിവസം കേരളത്തിൽ സൗജന്യമായി ചിലവഴിക്കാനുള്ള സൗകര്യം ഒരുക്കും. ഇവരുടെ കേരളത്തിലേക്കുള്ള എല്ലാ ചെലവും യാത്രാസൗകര്യവും സൗജന്യമായി ലഭ്യമാക്കും. കേരളത്തിന്റെ അവിസ്മരണീയവും പ്രാധാന്യമേറിയതുമായ സ്ഥലങ്ങളിലൂടെയുള്ള സന്ദർശനങ്ങളും ലഭ്യമാക്കും.

ഒന്നിലധികം ഘട്ടങ്ങളിലൂടെയാകും പ്രചാരണ പരിപാടി നടത്തുക. മൈക്രോ സൈറ്റ്, ഇന്റഗ്രേറ്റഡ് ടച്ച് പോയിന്റുകൾ, ടാർഗെറ്റ് തുടങ്ങിയവയാണ് ഇതിൽ പെടുന്നത്. പരമ്പരാഗത മാർക്കറ്റിങ് കാമ്പെയ്നുകളിൽ നിന്ന് വ്യത്യസ്തമായി, രാജ്യമെമ്പാടുമുള്ള ആധികാരിക യാത്രക്കാരെക്കുറിച്ചും, വിനോദ സഞ്ചാരദിന അനുഭവങ്ങളും അവലോകനങ്ങളും ‘ഗോ കേരള’ പ്രചാരണ പരിപാടിയിൽ ലക്ഷ്യമിടുന്നുണ്ട്.

രാജ്യത്തുടനീളം യാത്ര ചെയ്യുന്നവരുടെ നിരന്തരമായ ആവശ്യം ശൈത്യകാലത്തേയ്ക്ക് സന്ദർശിക്കാൻ പറ്റിയ സ്ഥലങ്ങളാണ്. കേരള ടൂറിസം, ഹോളിഡേ ഐ.ക്യു എന്നിവ ചേർന്ന് അവധി ദിനങ്ങളിലൂടെ കേരളത്തിന്റെ കായൽ യാത്രകൾ വെറും ഹണിമൂൺ യാത്രകൾ അക്കാതെ അതിന് അപ്പുറമുള്ള അവധി ദിനാഘോഷങ്ങളും, അവ എങ്ങനെ പ്രയോചനപ്പെടുത്തണം എന്ന തരത്തിൽ പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ട രീതിയിൽ വിഭാവനം ചെയ്യുന്നു.

കേരളത്തിന്റെ അവിസ്മരണീയ സ്ഥലങ്ങൾ പ്രചരിപ്പിക്കുന്നതും പ്രദർശിപ്പിക്കുന്നതിനും, പ്രത്യേക പദ്ധതികൾ രൂപകൽപ്പ ചെയ്തിട്ടുണ്ട്. രാജ്യത്തുടനീളമുളള കുടുംബങ്ങൾക്ക് അവധിക്കാലം കേരളത്തിലേക്ക് എന്ന ആശയവും രൂപകൽപ്പന ചെയ്തിട്ടുണ്ട്.

കേരള ടൂറിസം തങ്ങളുടെ ഡെസ്റ്റിനേഷനുകളെ പരമാവധി പ്രമോഷൻ നൽകുന്നത് ഇതിനകം തന്നെ ലോക ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. ഇതിന് വേണ്ടി നൂതനമായ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് കേരള ടൂറിസം പ്രത്യേകം ശ്രദ്ധിച്ചിരിരുന്നു. അത് കൊണ്ട് തന്നെ ഹോളിഡേയുമായി ചേർന്നുള്ള ഈ നൂതനമായ പദ്ധതിയിൽ കൂടുതൽ യാത്ര ഇഷ്ടപ്പെടുന്നവരുടെ താൽപര്യങ്ങൾക്ക് അനുസരിച്ച് ഇവിടെ സന്ദർശിക്കാൻ കഴിയുമെന്നും ആകാംക്ഷയോടെയാണ് കാണുന്നതെന്നും ഇത് കൂടുതൽ സഞ്ചാരികൾകളെ കേരളത്തിലെത്തിക്കാനും അവർക്ക് ഇവിടത്തെ പ്രകൃതി ഭംഗിയും ആതിഥേയത്വവും ആസ്വദിക്കാൻ കഴിയുമെന്നും കേരള ടൂറിസം മാനേജിംഗ് ഡയറക്റും, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം മാനേജിങ് ഡയറക്ടറും കൂടിയായ പി. ബാലകിരൺ ഐഎഎസ് പ്രത്യാശ പ്രകടിപ്പിച്ചു.

ടൂറിസം മേഖലയുടെ വളർച്ചയ്ക്ക് സംഭാവന ചെയ്യുന്ന പ്രമുഖ സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. 2016 ൽ 10.38 ലക്ഷവും അന്തർദേശീയ ടൂറിസ്റ്റുകളും, 1.32 കോടിയും ആഭ്യന്തര ടൂറിസ്റ്റുകളും എത്തിയിരുന്നു.

ടൂറിസം വ്യവസായത്തിൽ ഹോംസ്റ്റേ വിഭാഗത്തിൽ നേതൃത്വം നൽകാൻ സംസ്ഥാനത്തിന് പ്രത്യേക താൽപര്യവുമുണ്ട്. തദ്ദേശവാസികൾക്കും ഗ്രാമീണ ടൂറിസത്തിനും അനുയോജ്യമായ വിനോദസഞ്ചാര കേന്ദ്രമായി കേരളം മാറി വരുന്നു.

വീട്ടിലത്തെ താമസസൗകര്യങ്ങളിൽ വിനോദസഞ്ചാരികൾ ഗ്രാമീണ പ്രദേശങ്ങളിൽ താമസിക്കുന്ന കുടുംബത്തോടൊപ്പം അവധിക്കാലം ചെലവഴിക്കുന്നു. ഒരു പ്രാദേശിക സ്ഥലത്തെ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ആധികാരികമായ അനുഭവങ്ങൾ കൈവരിക്കാനുള്ള മികച്ച വഴിയാണ് ഇത്. കൂടാതെ, പാരിസ്ഥിതികമായ അസന്തുലിതമോ പ്രകൃതിദത്തമായ പ്രവർത്തന സംവിധാനങ്ങളോ ഇല്ലാതെ ഹോംസ്റ്റേകൾ ഏറ്റവും സുസ്ഥിര സേവനങ്ങളിലൊന്നായി കണക്കാക്കപ്പെടുകയും ചെയ്യുന്നു.

മത്സരത്തിൽ പങ്കെടുക്കുന്നതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക,
http://www.holidayiq.com/community/contest/kerala-contest