ബ്രിട്ടന്‍ ബ്രിട്ടീഷുകാരുടെ രാജ്യമാണ്, അമേരിക്ക അമേരിക്കക്കാരുടെയും; അതേപോലെ ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടെ രാജ്യമാണെന്ന് മോഹന്‍ ഭഗവത്

single-img
28 October 2017

ഇന്‍ഡോര്‍: ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടെ രാജ്യമാണെന്ന് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്. എന്നാല്‍ ഈ രാജ്യം മറ്റുള്ളവരുടേതുകൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഡോറില്‍ കോളേജ് വിദ്യാര്‍ത്ഥികളായ ആര്‍.എസ്.എസ് വളന്റിയര്‍മാരുടെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജര്‍മനി ജര്‍മ്മന്‍കാരുടെ രാജ്യമാണ്, ബ്രിട്ടന്‍ ബ്രിട്ടീഷുകാരുടെ രാജ്യമാണ്. അമേരിക്ക അമേരിക്കക്കാരുടെ രാജ്യമാണ്, അതേപോലെ ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടെ രാജ്യവുമാണ്. അതിന്റെയര്‍ത്ഥം ഹിന്ദുസ്ഥാന്‍ ഒരിക്കലും മറ്റുള്ളവരgടേതല്ല എന്നല്ലെന്നും ഭാഗവത് പറഞ്ഞു.

ഇന്ത്യന്‍ സംസ്‌കാരവുമായി പൊരുത്തപ്പെട്ടു ജീവിക്കുന്നവരും ഇന്ത്യന്‍ പൂര്‍വികരുടെ പിന്തുടര്‍ച്ചക്കാരും ഭാരത മാതാവിന്റെ മക്കളുമെല്ലാം ഹിന്ദു എന്ന സംജ്ഞക്കുള്ളില്‍ വരുമെന്നും ആര്‍.എസ്.എസ് തലവന്‍ പറഞ്ഞു. അതേസമയം സര്‍ക്കാരിന് ഒറ്റയ്ക്ക് വികസനം കൊണ്ടുവരാന്‍ കഴിയില്ലെന്നും ഭാഗവത് റാലിയില്‍ അഭിപ്രായപ്പെട്ടു.

അതിന് സമൂഹത്തില്‍ നിന്നുള്ള മാറ്റങ്ങളും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പുരാതന കാലത്ത് ജനങ്ങള്‍ വികസനത്തിനായി ദൈവത്തിനെയാണ് ആശ്രയിച്ചിരുന്നത്. പക്ഷേ ‘കലിയുഗ’ത്തില്‍ ജനങ്ങള്‍ സര്‍ക്കാരിനെയാണ് ആശ്രയിക്കുന്നത്. പക്ഷേ യാഥാര്‍ത്ഥ്യമെന്തെന്നാല്‍ സര്‍ക്കാരിനു സമൂഹത്തിലൂടെ മാത്രമേ മുന്നോട്ടു പോകാന്‍ കഴിയൂവെന്നും അദ്ദേഹം കൂട്ടുച്ചേര്‍ത്തു.