രഞ്ജി ട്രോഫിയില്‍ രാജസ്ഥാനെതിരെ കേരളത്തിന് 131 റണ്‍സിന്റെ ജയം

single-img
27 October 2017

രഞ്ജി ട്രോഫിയില്‍ കരുത്തരായ രാജസ്ഥാനെതിരെ കേരളത്തിന് 131 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. തുമ്പയിലെ സെന്റ് സേവ്യേഴ്‌സ് കെസിഎ സ്റ്റേഡിയത്തില്‍ 343 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച രാജസ്ഥാന്‍ 71 ഓവറില്‍ 182 റണ്‍സിന് എല്ലാവരും പുറത്തായി.

30.4 ഓവറില്‍ 85 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ സിജോമോന്‍ ജോസഫാണ് രണ്ടാം ഇന്നിങ്‌സില്‍ രാജസ്ഥാനെ തകര്‍ത്തത്. മല്‍സരത്തിലാകെ 10 വിക്കറ്റും അര്‍ധസെഞ്ചുറിയും സെഞ്ചുറിയും ഉള്‍പ്പെടെ 184 റണ്‍സുമെടുത്ത ജലജ് സക്‌സേനയാണ് കളിയിലെ കേമന്‍.

സ്‌കോര്‍: കേരളം 335, 250/4 ഡിക്ലയേര്‍ഡ്, രാജസ്ഥാന്‍ 243, 211. വിജയത്തോടെ മൂന്നു മല്‍സരങ്ങളില്‍നിന്ന് കേരളത്തിന് 12 പോയിന്റായി.