‘എപ്പോഴാണ് വിവാഹിതനാവുക?; പ്രധാനമന്ത്രിയായ ശേഷമാണോ’: ബോക്‌സിങ് താരത്തിന്റെ ചോദ്യത്തിന് രാഹുല്‍ ഗാന്ധിയുടെ കിടിലന്‍ മറുപടി

single-img
27 October 2017

ഡല്‍ഹിയില്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച പരിപാടിക്കിടെയാണ് ബോക്‌സറും ഒളിമ്പിക് മെഡല്‍ ജേതാവുമായ വിജേന്ദര്‍ സിങ് എല്ലാവരും ചോദിക്കാനാഗ്രഹിക്കുന്ന ചോദ്യം രാഹുല്‍ ഗാന്ധിയോട് ചോദിച്ചത്. ‘എപ്പോഴാണ് രാഹുല്‍ ഗാന്ധി വിവാഹിതനാവുക. പ്രധാനമന്ത്രിയായശേഷം വിവാഹം കഴിക്കുന്നതില്‍ വലിയ ത്രില്ലില്ലല്ലോ’.

ഇതൊരു പഴയ ചോദ്യമാണെന്ന് പറഞ്ഞ് ചിരിച്ചു തള്ളിയ രാഹുല്‍ ഒടുവില്‍ വിജേന്ദറിന്റെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കി. ‘ഞാന്‍ വിധിയില്‍ വിശ്വസിക്കുന്നു. കല്ല്യാണം നടന്നാല്‍ നടന്നു’ എന്നായിരുന്നു രാഹുലിന്റെ മറുപടി.

പക്ഷെ പ്രധാനമന്ത്രിയായാല്‍ കായിക വികസനത്തിന് വേണ്ടി എന്തുചെയ്യുമെന്ന വിജേന്ദറിന്റെ ചോദ്യത്തിനുള്ള മറുപടിയായി താനൊരു ബ്ലാക്ക് ബെല്‍റ്റാണെന്ന രഹസ്യം രാഹുല്‍ വെളിപ്പെടുത്തി.

‘ഞാന്‍ ദിവസവും ചുരുങ്ങിയത് ഒരു മണിക്കൂര്‍ വ്യായാമം ചെയ്യാറുണ്ട്. ഓടുകയും നീന്തുകയും ചെയ്യാറുണ്ട്. മാത്രവുമല്ല ഞാന്‍ ഐകിഡോയില്‍ ബ്ലാക്ക് ബെല്‍റ്റും നേടിയിട്ടുണ്ട്. ഇത് പറഞ്ഞ് നടക്കാറില്ലെന്ന് മാത്രം’ രാഹുല്‍ പറഞ്ഞു. എന്നാല്‍ വ്യായാമം ചെയ്യുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്തുകൂടെയെന്ന വിജേന്ദറിന്റെ ചോദ്യത്തിന് പരിഗണിക്കാമെന്നായിരുന്നു രാഹുലിന്റെ മറുപടി.