മെര്‍സലിന്റെ തെലുങ്ക് പതിപ്പിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചു

single-img
27 October 2017

വിജയ് ചിത്രം മെര്‍സലിന്റെ തെലുങ്ക് പതിപ്പിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചു. ‘അദിരിന്ദി’ എന്നപേരിലാണ് ചിത്രം വെള്ളിയാഴ്ച തെലുങ്കില്‍ റിലീസ് ചെയ്യാനിരുന്നത്. ഇതേ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചതായി നിര്‍മാതാക്കള്‍ അറിയിച്ചു.

ആന്ധ്രപ്രദേശിലും തെലങ്കാനയിലുമായി 400ഓളം തിയറ്ററിലാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്. ചിത്രത്തിന്റെ ക്‌ളൈമാക്‌സില്‍ കേന്ദ്ര സര്‍ക്കാരിനെതിരായുള്ള ജിഎസ്ടി അടക്കമുള്ള പരാമര്‍ശം വന്‍ വിവാദമുണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചത്.