മമ്മൂട്ടി അഭിനയിച്ച ഏത് കഥാപാത്രമാണ് ഏറ്റവും കൂടതല്‍ ഇഷ്ടമെന്ന ചോദ്യത്തിന് ലാലേട്ടന്റെ മറുപടി

single-img
27 October 2017

മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും പേരില്‍ ഫാന്‍ ഫൈറ്റ് ശക്തമാണെങ്കിലും ഇരുവരും തമ്മില്‍ ദൃഢമായൊരു സൗഹൃദം നിലനില്‍ക്കുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. അത് സിനിമാ മേഖലയിലെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യവുമാണ്.

കഴിഞ്ഞ ദിവസം ലാല്‍സലാം എന്ന പരിപാടിയില്‍ ഇഷ്ടപെട്ട മമ്മൂട്ടി കഥാപാത്രമേതെന്ന ചോദ്യത്തിന്, പെട്ടന്ന് ചോദിച്ചാല്‍ മനസിലേക്ക് വരുന്നത് അമരത്തിലെ കഥാപാത്രമാണെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി.

സ്‌നേഹത്തിന്റെ കഥയായിരുന്നു അമരം. അച്ചൂട്ടി എന്ന അച്ഛനും മുത്ത് എന്ന മകളും തമ്മിലുള്ള സ്‌നേഹത്തിന്റെ കഥ. സ്‌നേഹക്കൂടുതല്‍ കൊണ്ടുണ്ടാകുന്ന സംഘര്‍ഷങ്ങളാണ് അമരത്തില്‍ ലോഹിതദാസ് സൃഷ്ടിച്ചത്. ചെമ്മീനിന് ശേഷം കടലിരമ്പത്തിന്റെ ആഴമുള്ള ഒരു സിനിമ അമരത്തിലൂടെ മലയാളത്തിന് ലഭിച്ചു. ഭരതനായിരുന്നു സംവിധായകന്‍. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് അമരത്തിലെ അച്ചൂട്ടി.