‘സിനിമയെ സിനിമയായി കാണണമെന്ന് മദ്രാസ് ഹൈക്കോടതി’; മെര്‍സല്‍ സിനിമയിലെ വിവാദരംഗങ്ങള്‍ നീക്കണമെന്ന ഹര്‍ജി തള്ളി

single-img
27 October 2017

മെര്‍സല്‍ സിനിമയിലെ വിവാദരംഗങ്ങള്‍ നീക്കണമെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. സിനിമയെ സിനിമയായി കാണണം. രംഗങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമെന്ന് പറയാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. സെന്‍സര്‍ ബോര്‍ഡിനോട് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍ ആവശ്യപ്പെടണമെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകന്‍ എ അശ്വതമാനാണ് ഹൈക്കോടതിയെ സമീപിച്ചത്.

ജസ്റ്റിസ് എം.എം സുന്ദരേശ് ജസ്റ്റിസ് എം സുന്ദര്‍ എന്നിവരാണ് ഹര്‍ജി തള്ളിയത്. സിനിമയുടെ ഉള്ളടക്കത്തെ കുറിച്ച് തീരുമാനിക്കേണ്ടത് പ്രേക്ഷകരാണെന്നും മെര്‍സല്‍, സിനിമ മാത്രമാണെന്നും യഥാര്‍ത്ഥ ജീവിതമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ചലച്ചിത്രകാരനും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു. രാജ്യത്തെ കുറിച്ച് തെറ്റായ കാര്യങ്ങളാണ് ചിത്രത്തിലുള്ളതെന്നും സെന്‍സര്‍ ബോര്‍ഡ് ഈ ചിത്രത്തിന് എന്തിന് പ്രദര്‍ശനാനുമതി നല്‍കിയെന്നും ചോദിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചത്.