മുംബയിലെ ചേരിയില്‍ വന്‍ തീപിടുത്തം

single-img
26 October 2017

മുംബയ്: ബാന്ദ്ര ബേഹ്‌റാംപാടയിലെ ഈസ്റ്റ് റെയില്‍വേ ലോക്കല്‍ സ്റ്റേഷന് സമീപം ചേരി പ്രദേശത്ത് വന്‍ തീപിടുത്തം. ഇതുവരെ ആളപായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചാണ് അപകടം.

16 ഫയര്‍ എന്‍ജിനുകളും 12 ടാങ്കര്‍ ലോറികളും സ്ഥലത്തെത്തിച്ചാണ് അഗ്‌നിശമനസേന തീ കെടുത്താന്‍ ശ്രമിക്കുന്നത്. ബാന്ദ്ര റെയില്‍വെ സ്റ്റേഷനിലെ മേല്‍പ്പാലത്തിലേക്കും തീ പടര്‍ന്നത് പരിഭ്രാന്തി പരത്തി. ഹാര്‍ബര്‍ ലൈനിലെ തീവണ്ടി ഗതാഗതം ഇതേത്തുടര്‍ന്ന് തടസപ്പെട്ടു.