പിറന്നാള്‍ ദിനത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിനൊരുങ്ങി കമല്‍ഹാസന്‍

single-img
26 October 2017

ചെന്നൈ: പിറന്നാള്‍ ദിനത്തില്‍ തന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്ന് സൂചനകള്‍ നല്‍കി കമല്‍ഹാസന്‍. നവംബര്‍ 7 ന് വലിയ ഒരു പ്രഖ്യാപനത്തിനൊരുങ്ങിക്കൊള്ളാന്‍ കമല്‍ഹാസന്‍ ആരാധകരോട് പറഞ്ഞു. പ്രമുഖ തമിഴ് മാധ്യമത്തിലാണ് കമല്‍ഹാസന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

ആരാധകര്‍ക്ക് തനിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള അവസരമൊരുക്കുമെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി. നിസ്വാര്‍ത്ഥമായി തമിഴ്‌നാടിന് വേണ്ടി സേവനം ചെയ്യാന്‍ താല്‍പര്യമുള്ളവരെ കമല്‍ഹാസന്‍ സ്വാഗതം ചെയ്തു. പുതിയ ആശയങ്ങളും പുതിയ മുഖങ്ങളുമാണ് തനിക്കൊപ്പം അണിചേരുകയെന്ന് കമല്‍ഹാസന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.