ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു, കാലാവസ്ഥയെ സംബന്ധിച്ച് പൂർണമായ വിവരം നൽകുന്നില്ല; ഐഎസ്ആർഒക്കെതിരെ ആരോപണവുമായി ഐഎംഡി രംഗത്ത്

single-img
26 October 2017

 

ന്യൂഡൽഹി: ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനെതിരെ (ഐഎസ്ആർഒ) ആരോപണവുമായി ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ടുമെന്‍റ് (ഐഎംഡി). ഐഎസ്ആർഒ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും കാലാവസ്ഥയെ സംബന്ധിച്ച് പൂർണമായ വിവരം നൽകുന്നില്ലെന്നും ഐഎംഡി മേധാവി കെ.ജെ. രമേശ് ആരോപിച്ചു.

ഐഎസ്ആർഒ എല്ലാ പരിധികളും ലംഘിക്കുന്നു. ശരിയായ വിവരങ്ങൾ ഇല്ലാതെ ചുഴിലിക്കാറ്റ് വരെ പ്രവചിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചുഴലിക്കാറ്റ് ഉൾപ്പെടെ കൃത്യമായ കാലാവസ്ഥ പ്രവചനത്തിന് മതിയായ ഉപകരണങ്ങളും സാങ്കേതിക വിദ്യയും ഇല്ല. കാലാവസ്ഥയെക്കുറിച്ചുള്ള അപൂർണ്ണമായ വിശദാംശങ്ങൾ വളരെ നിരാശാജനകമാണെന്നും അത് ജനങ്ങളുടെ ഇടയിൽ പരിഭ്രാന്തി പടർത്തുന്നുവെന്നും രമേശ് പറഞ്ഞു.