ഐഎസ് ബന്ധം: കണ്ണൂരിൽ രണ്ട് പേരെ കൂടി പോലീസ് ആറസ്റ്റു ചെയ്തു

single-img
26 October 2017

കണ്ണൂർ: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റു(ഐഎസ്)മായി ബന്ധമുണ്ടെന്നു സംശയിക്കുന്ന തലശേശി സ്വദേശികളായ രണ്ട് പേരെ കൂടി പോലീസ് ആറസ്റ്റു ചെയ്തു. മനാഫ്, ഹംസ എന്നീവരാണ് വളപട്ടണം പോലീസിന്റെ പിടിയിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

ഹംസയാണ് ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതെന്നു പോലീസ് അറിയിച്ചു. ഹംസയ്ക്ക് രാജ്യാന്തരതലത്തിലെ ഐഎസ് നേതൃത്വവുമായി ബന്ധമുണ്ടെന്നു വൃക്തമായതായും പോലീസ് പറഞ്ഞു.

തുർക്കിയിൽ നിന്ന് ഐഎസ് പരിശീലനം നേടി സിറിയയിലേക്കു കടക്കുന്നതിനിടെ തുർക്കി പോലീസ് പിടികൂടി നാട്ടിലേക്കു തിരിച്ചയച്ച മൂന്നു പേരെയാണ് പോലീസ് ബുധനാഴ്ച പിടികൂടിയത്. മുണ്ടേരി പടന്നോട്ട്മെട്ട എം.വി.ഹൗസിൽ എം.വി. റാഷിദ് (23), മയ്യിൽ ചെക്കിക്കുളം പള്ളിയത്ത് പണ്ടാരവളപ്പിൽ കെ.വി. അബ്ദുൽ റസാഖ് (24), മുണ്ടേരി കൈപ്പക്കയിൽ കെ.സി. മിഥിലാജ് (26) എന്നിവരാണ് അറസ്റ്റിലായത്.