അച്ഛന്റെ കൈകളാല്‍ കൊല്ലപ്പെട്ടേക്കാമെന്ന് വെളിപ്പെടുത്തി ഹാദിയ; രാഹുല്‍ ഈശ്വര്‍ വീഡിയോ പുറത്ത് വിട്ടു

single-img
26 October 2017

എറണാകളും: വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയുടെ കൂടുതല്‍ ദൃശ്യങ്ങള്‍ രാഹുല്‍ ഈശ്വര്‍ പുറത്തുവിട്ടു. വീട്ടല്‍ അച്ഛന്‍ ക്രൂരമായി മര്‍ദ്ദിക്കുകയാണെന്നും ഇന്നോ നാളെയോ താന്‍ കൊല്ലപ്പെട്ടേക്കാമെന്നും ഹാദിയ പറയുന്നുണ്ട്. എറണാകുളം പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ വീഡിയോ പുറത്ത് വിട്ടത്.

വീഡിയോയുടെ ഒരു ഭാഗം മാത്രമാണ് പുറത്ത് വിട്ടത്. കൂടുതല്‍ ഭാഗങ്ങള്‍ തന്റെ കയ്യിലുണ്ടെന്നും അത് പുറത്ത് വിട്ടാല്‍ അതില്‍ വര്‍ഗീയത വരുമെന്നതിനാല്‍ പുറത്ത് വിടുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. എന്നെ എളുപ്പം ഇവിടുന്ന് ഇറക്കണം. ഞാന്‍ മരണപ്പെടും. നാളെയോ മറ്റന്നാളോ ഞാന്‍ മരണപ്പെടുമെന്ന് ഹാദിയ പറയുന്നതായും വീഡിയോയിലുണ്ട്.

എന്റെ അച്ഛന് ദേഷ്യം വരുന്നുണ്ട്. ഞാന്‍ പോകുന്ന വഴി അച്ഛന്‍ എന്നെ തല്ലുന്നുണ്ട്, ചവിട്ടുന്നുണ്ട്. എന്റെ ശരീരം എവിടെയെങ്കിലും ഇടിക്കുകയോ, മരണപ്പെടുകയോ ചെയ്താല്‍ എന്ന് പറയുന്നിടത്ത് വീഡിയോ അവസാനിപ്പിക്കുകയാണ് രാഹുല്‍ ഈശ്വര്‍ ചെയ്തത്. വീഡിയോ ബാക്കി കയ്യിലുണ്ടെങ്കിലും ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്ന് രാഹുല്‍ പറഞ്ഞു.

വീഡിയോയയുടെ ഒരു ഭാഗം പുറത്തുവിടാനുണ്ടായ കാരണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അടുത്ത മാസം 30ന് കേസ് പരിഗണിക്കുന്നുണ്ടെന്നും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനുമാണ് വീഡിയോ പുറത്ത് വിട്ടതെന്നും രാഹുല്‍ പറഞ്ഞു. ഭര്‍ത്താവിന്റെയോ അച്ഛന്റെയോ സംരക്ഷണത്തിലല്ലാതെ മൂന്നാമതൊരിടത്തേക്ക് ഹാദിയ എത്തണം അതിന് വേണ്ടിയാണ് വീഡിയോ പുറത്ത് വിട്ടതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.