ജിഎ​സ്ടി​യി​ലെ അ​പാ​കത പരിഹരിക്കാനാവശ്യപ്പെട്ടു കൊണ്ട് നവംബർ ഒന്നിന് സംസ്ഥാനത്ത് കടയടപ്പ് സമരം

single-img
26 October 2017

 

ന​വം​ബ​ര്‍ ഒന്നിന് കേരള വ്യാ​പാ​രി വ്യ​വ​സാ​യി ഏകോ​പ​ന സ​മി​തിയുടെ നേതൃത്വത്തില്‍​ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ക​ട​യ​ട​പ്പ് സ​മ​​ര​വും സെ​ക്രട്ടേ​റി​യ​റ്റ്​ മാ​ര്‍​ച്ചും ന​ട​ത്തും. ജിഎ​സ്ടി​യി​ലെ അ​പാ​കത പ​രി​ഹ​രി​ക്ക​ണ​മെ​ന്ന​ത​ട​ക്കം നിരവധി ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാണ് സമരം.

വാ​ട​ക കു​ടി​യാ​ന്‍ നി​യ​മം ന​ട​പ്പാ​ക്കു​ക, റോ​ഡ്​ വി​ക​സ​ന​ത്തി​ന്​ കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ടു​ന്ന വ്യാ​പാ​രി​ക​ള്‍​ക്ക്​ പ്രത്യേക പാ​ക്കേ​ജ്​ അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ്​ സ​മ​രം ജിഎ​സ്ടി വേ​ണോ വാ​റ്റ്​ വേ​ണോ എ​ന്ന്​ തീ​രു​മാ​നി​ക്കാ​നു​ള്ള അ​വ​കാ​ശം തങ്ങള്‍ക്ക് നല്‍കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

വ്യാ​പാ​രി​ക​ളു​ടെ പ്ര​ശ്​​ന​ങ്ങ​ള്‍ പ​ല ത​വ​ണ ശ്ര​ദ്ധ​യി​ല്‍​പെ​ടു​ത്തി​യെ​ങ്കി​ലും പ​രി​ഹ​രി​ക്കാ​ന്‍ സ​ര്‍​ക്കാ​റി​ന് സ​മ​യ​മു​ണ്ടാ​യി​ല്ലെ​ന്ന്​ സ​മ​ര​പ്ര​ഖ്യാ​പ​ന ക​ണ്‍​വെ​ന്‍​ഷ​നി​ല്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ടി. ​ന​സി​റു​ദ്ദീ​ന്‍ പ​റ​ഞ്ഞു. കേ​ര​ള ഹോ​ട്ട​ല്‍ ആ​ന്‍​ഡ്​ റെ​സ്റ്റോ​റന്റ് അ​സോ​സി​യേ​ഷ​നും സ​മ​ര​ത്തി​ല്‍ പ​ങ്ക്​ ചേ​രും.