ഗൗരിയുടെ മരണം: നീതി തേടി നിരാഹാര സമരത്തിനൊരുങ്ങി മാതാപിതാക്കള്‍

single-img
26 October 2017

കൊല്ലത്ത് സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി മരിച്ച പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ഗൗരിക്ക് നീതി തേടി മാതാപിതാക്കള്‍ നിരാഹാര സമരത്തിനൊരുങ്ങുന്നു. ഗൗരിയുടെ മരണത്തിന് കാരണക്കാരായ അധ്യാപികമാരെ അറസ്റ്റു ചെയ്യുന്നതുവരെ നിരാഹാരമനുഷ്ടിക്കാനാണ് മാതാപിതാക്കളുടെ തീരുമാനം. സ്‌കൂളിന് മുന്നില്‍ മറ്റന്നാള്‍ മുതല്‍ മാതാപിതാക്കള്‍ നിരാഹാരമിരിക്കും.

കേസില്‍ പ്രതികളായ സിന്ധു, ക്രെസന്റ് എന്നീ അധ്യാപികമാര്‍ നിലവില്‍ ഒളിവിലാണ്. ഇരുവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്‌കൂളിന്റെ മൂന്നാം നിലയില്‍ നിന്നും ചാടി ഗൗരി ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം കൊല്ലം ബെന്‍സിഗര്‍ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ഗൗരി മരണത്തിന് കീഴടങ്ങുകയായിരുന്നു