തോമസ് ചാണ്ടിക്കെതിരായ പ്രതിപക്ഷ നേതാവിന്റെ പരാതിയില്‍ നിയമോപദേശം തേടും

single-img
26 October 2017

ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരായ പ്രതിപക്ഷ നേതാവിന്റെ പരാതിയില്‍ നിയമോപദേശം തേടും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലന്‍സിന് നല്‍കിയ പരാതിയിലാണ് നിയമോപദേശം തേടുന്നത്. എ.ജിയില്‍ നിന്നാണ് നിയമോപദേശം തേടുന്നത്.

നേരത്തെ തോമസ് ചാണ്ടിക്കെതിരായ ആലപ്പുഴ കലക്ടറുടെ റിപ്പോര്‍ട്ടിലും സര്‍ക്കാര്‍ നിയമോപദേശം തേടാന്‍ തീരുമാനിച്ചിരുന്നു. ഇക്കാര്യത്തിലും എ.ജിയുടെ നിയമോപദേശം തേടാനാണ് സര്‍ക്കാര്‍ തീരുമാനം.