കരിപ്പൂര്‍ വിമാനത്താവളത്തില്‍ 94 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

single-img
25 October 2017

കരിപ്പുര്‍ വിമാനത്താവളത്തില്‍ 94 ലക്ഷം രൂപ വില വരുന്ന മൂന്നു കിലോയിലേറെ സ്വര്‍ണം പിടികൂടി. ചെറിയ ചക്രങ്ങളുടെ രൂപത്തിലാക്കിയ സ്വര്‍ണം തിരിച്ചറിയാതിരിക്കാന്‍ കറുപ്പുനിറം പൂശിയ നിലയിലായിരുന്നു.

ഇത്തിഹാദ് വിമാനത്തില്‍ എത്തിയ കോഴിക്കോട് സ്വദേശിയായ കോയസന്‍ ഖാലിദ് കുഞ്ഞസന്‍ എന്ന യാത്രക്കാരനില്‍ നിന്നാണു സ്വര്‍ണം പിടിച്ചെടുത്തത്.