കുടിശ്ശിക വന്ന വിദ്യാഭ്യാസവായ്പ തിരിച്ചടയ്ക്കാനുള്ള സര്‍ക്കാര്‍ സഹായത്തിന് ഡിസംബര്‍ 31 വരെ അപേക്ഷിക്കാം

single-img
25 October 2017

തിരുവനന്തപുരം: കുടിശ്ശിക വന്ന വിദ്യാഭ്യാസവായ്പ തിരിച്ചടയ്ക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കുന്ന പദ്ധതിയില്‍ അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 31 വരെ നീട്ടി. രജിസ്റ്റര്‍ ചെയ്തവരില്‍ ഇരുപതിനായിരത്തോളം പേര്‍ ഇനിയും അപേക്ഷിക്കാനുള്ളതിനാലാണ് തീയതി നീട്ടുന്നതെന്ന് മന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു.

ഇതിനകം അമ്പതിനായിരത്തോളം കുട്ടികള്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 33,000 പേര്‍ അപേക്ഷയും രേഖകളും സമര്‍പ്പിച്ചു.
അപേക്ഷിക്കാന്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. പാന്‍ കാര്‍ഡ് കിട്ടാന്‍ വൈകുന്നതുകൂടി കണക്കിലെടുത്താണ് തീയതി നീട്ടിയതെന്ന് മന്ത്രി പറഞ്ഞു.