ഹാര്‍ദിക് പട്ടേല്‍ രാഹുല്‍ഗാന്ധിയുടെ മുറിയില്‍ നിന്ന് പുറത്തുവരുന്നതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്

single-img
25 October 2017

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി താമസിച്ച ഹോട്ടല്‍ മുറിയില്‍ നിന്ന് പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക്പട്ടേല്‍ പുറത്തുവരുന്നതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. എന്നാല്‍, ഹോട്ടലിലില്‍ രാഹുലെത്തുമ്പോള്‍ താനും അവിടെയുണ്ടായിരുന്നു എന്നത് വാസ്തവമാണെന്നും അദ്ദേഹവുമായി കൂടികാഴ്ച നടത്തിയിട്ടില്ലെന്നും ഹാര്‍ദിക് ആവര്‍ത്തിച്ചു.

ഇതേ ഹോട്ടലില്‍വച്ച് എഐസിസി ജനറല്‍ സെക്രട്ടറി അശോക് ഗെഹ്‌ലോട്ടുമായി ചര്‍ച്ച നടത്തിയെന്നും ഹാര്‍ദിക് പറഞ്ഞു. അതേസമയം, ഇരുവരും തമ്മിലുണ്ടാക്കിയ രഹസ്യധാരണകള്‍ എന്താണെന്ന് വ്യക്തമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്റെ ഏജന്റായാണ് ഹാര്‍ദിക് പ്രവര്‍ത്തിക്കുന്നതന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ഭായ് പട്ടേല്‍ ആരോപിച്ചു.

https://www.youtube.com/watch?v=hP6OoexK8Tw