‘അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ..’: മലയാള സിനിമാഗാനം പാടുന്ന ധോണിയുടെ മകളുടെ വീഡിയോ വൈറൽ

single-img
25 October 2017

https://youtu.be/YZnVIoaXx4o

പ്രിയദർശൻ സംവിധാനം ചെയ്‌ത അദ്വൈതം എന്ന മോഹൻലാൽ ചിത്രത്തിലെ അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ…..’ എന്ന മലയാളം സിനിമാഗാനം പാടിക്കൊണ്ട് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ ധോണിയുടെ മകൾ സിവ ഏവരെയും ഞെട്ടിച്ചുകളഞ്ഞിരിക്കുകയാണ്.

സംഭവം ധോണി തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. മകളുടെ പേരിലുള്ള പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു.

മലയാളം വാക്കുകൾ വ്യക്തതയോടെ സിവ പാടിയിരിക്കുന്നത് അത്ഭുതത്തോടെ മാത്രമെ കണ്ടിരിക്കാൻ കഴിയൂ. ധോണി മലയാളം സംസാരിക്കുന്നത് ഇതുവരെ ക്രിക്കറ്റാരാധകർ കേട്ടിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. പിന്നെ മകളെങ്ങെനെ മലയാള ഗാനം പഠിച്ചെന്ന സംശയം സോഷ്യൽമീഡിയയിൽ വൈറലായ വീഡിയോയെക്കുറിച്ച ആരാധകർ ചോദിക്കുന്നുണ്ട്. എന്നിരുന്നാലും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത് സിവ ധോണിയാണെന്നത് വ്യക്തമാണ്.