അമ്മയായ വിവരം ആരാധകരുമായി പങ്കുവെച്ച് നടി അസിന്‍

single-img
25 October 2017

അമ്മയായ വിവരം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ച് മലയാളിയും ബോളിവുഡ് നടിയുമായ അസിന്‍. തങ്ങളുടെ ജീവിതത്തിലേക്ക് മാലാഖ പോലൊരു പെണ്‍കുഞ്ഞ് എത്തിയിരിക്കുന്നു എന്ന സന്തോഷവാര്‍ത്ത അസിന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്.

ചൊവ്വാഴ്ച രാത്രിയായിരുന്നു അസിന്‍ കുഞ്ഞിന് ജന്മം നല്‍കിയത്. കഴിഞ്ഞ 10 മാസം തനിക്കും രാഹുലിനും ഏറ്റവും പ്രത്യേകത നിറഞ്ഞതായിരുന്നുവെന്നും പിന്തുണച്ചവര്‍ക്കും അഭ്യുദയകാംഷികള്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായും അസിന്‍ പറഞ്ഞു.

അസിന്‍ 2016 ജനുവരി 19നാണ് മൈക്രോമാക്‌സ് കമ്പനിയുടെ സഹസ്ഥാപകന്‍ രാഹുല്‍ ശര്‍മയെ വിവാഹം ചെയ്തത്.