മഞ്ജുവാര്യര്‍ നായികയാവുന്ന ചിത്രം ആമിയില്‍ നിന്ന് പൃഥ്വിരാജ് പിന്മാറി !

single-img
25 October 2017

മഞ്ജുവാര്യരെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകന്‍ കമല്‍ ഒരുക്കുന്ന ആമിയില്‍ നിന്ന് നടന്‍ പൃഥ്വിരാജ് പിന്മാറിയതായി റിപ്പോര്‍ട്ടുകള്‍. തിരക്കുകള്‍ മൂലമാണ് അദ്ദേഹം ആമിയില്‍ നിന്ന് പിന്‍മാറുന്നത് എന്നാണ് വാര്‍ത്തകള്‍. പൃഥ്വിയുടെ പകരക്കാരനായി ചിത്രത്തില്‍ ടൊവിനോ എത്തുമെന്നാണ് സൂചനകള്‍.

കമലാ സുരയ്യയുടെ ജീവിതം ആസ്പദമാക്കിയാണ് ചിത്രം. മാധവിക്കുട്ടിയുടെ വ്യക്തിജീവിതത്തിലും ഔദ്യോഗികരംഗത്തും അവരുമായി ബന്ധപ്പെടുന്ന ഒട്ടുമുക്കാല്‍ കഥാപാത്രങ്ങളും ഈ ചിത്രത്തിലുണ്ടാകും. ഏറെക്കാലത്തെ ഗവേഷണവും അനുഭവജ്ഞാനവും ഒക്കെ കോര്‍ത്തിണക്കിയാണ് കമല്‍ ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.