ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് കാലം ചെയ്തു

single-img
24 October 2017

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭാ മലബാര്‍ ഭദ്രാസനാധിപന്‍ ഡോ. സഖറിയ മാര്‍ തെയോഫിലോസ് (65) കാലം ചെയ്തു. അര്‍ബുദ രോഗത്തെ തുടര്‍ന്നു ചികിത്സയിലായിരുന്നു. കോഴിക്കോട് എംവിആര്‍ കാന്‍സര്‍ സെന്ററിലായിരുന്നു അന്ത്യം. ഭൗതികശരീരം കോഴിക്കോട് ചാത്തമംഗലത്തെ മൗണ്ട് ഹെര്‍മോന്‍ അരമനയിലേക്കു മാറ്റും. കോയമ്പത്തൂരിലെ തടാകം ക്രിസ്തുശിഷ്യ ആശ്രമത്തിലാണ് കബറക്കം.