ബോളിവുഡ് താരങ്ങളെല്ലാം ‘മണ്ടന്‍’മാരാണെന്ന് ബിജെപി നേതാവ്; അപ്പോള്‍ സ്മൃതി ഇറാനിയോ എന്ന് തിരിച്ചടിച്ച് നടന്‍ ശേഖര്‍ സുമന്‍

single-img
24 October 2017

വിജയ് ചിത്രം മെര്‍സലിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബിജെപി നേതാവ് ജിവിഎല്‍ നരസിംഹ റാവുവിന്റെ വിവാദ പരാമര്‍ശം. ബോളിവുഡ് താരങ്ങളെല്ലാം ബുദ്ധിയില്ലാത്തവരാണെന്നായിരുന്നു നരസിംഹ റാവുവിന്റെ പരാമര്‍ശം.

എന്നാല്‍ ഇതിനെ നടന്‍ ശേഖര്‍ സുമന്‍ പൊളിച്ചടുക്കിയത് സമാനതകളില്ലാത്ത രീതിയില്‍ ആയിരുന്നു. ഒരു കാലത്ത് ബോളിവുഡ് താരങ്ങളായിരുന്ന സ്മൃതി ഇറാനിയെ പോലെയുള്ളവരെ ബിജെപിയില്‍ എടുത്തതും മന്ത്രിയാക്കിയും ബുദ്ധിയില്ലാത്തതു കൊണ്ടാണോയെന്ന് സുമന്‍ ചോദിക്കുന്നു.

വെള്ളിത്തിരയില്‍ തിളങ്ങി നിന്നവരായിരുന്നു സ്മൃതി ഇറാനി, ശത്രുഘന്‍ സിന്‍ഹ, വിനോദ് ഖന്ന, ധര്‍മേന്ദ്ര, ഹേമ മാലിനി തുടങ്ങിയവരൊക്കെ. ഇതില്‍ സ്മൃതി കേന്ദ്രമന്ത്രിയായി. അതും വിവര സാങ്കേതിക വകുപ്പ് മന്ത്രി. മറ്റുള്ളവര്‍ ബിജെപിയിലെ പ്രധാന പദവികള്‍ വഹിക്കുന്നവരും.

ഇവരൊക്കെ മണ്ടന്‍മാര്‍ ആയിരുന്നെങ്കില്‍ എന്തിനാണ് ഇവരെ പാര്‍ട്ടിയിലെടുത്തത്. ഉന്നത സ്ഥാനങ്ങള്‍ നല്‍കിയത് ? ഇനി സ്മൃതി അടക്കമുള്ളവര്‍ക്ക് ബുദ്ധിയില്ലെന്നാണോ നരസിംഹ റാവു ഉദ്ദേശിച്ചതെന്നും സുമന്‍ ചോദിച്ചു.