പ്രവാസികള്‍ക്ക് വമ്പന്‍ ഓഫറുമായി ഇത്തിസലാത്ത്: 150 ദിര്‍ഹത്തിന് നാട്ടിലേക്ക് ഇഷ്ടംപോലെ വിളിക്കാം

single-img
24 October 2017

പ്രവാസികള്‍ക്ക് ഇനി നാട്ടിലേക്ക് എത്രനേരം വേണമെങ്കിലും വിളിച്ച് സംസാരിക്കാം. വമ്പിച്ച ഓഫറുകളാണ് യു.എ.ഇയുടെ സര്‍ക്കാര്‍ ടെലികോമായ ഇത്തിസലാത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. 150 ദിര്‍ഹം പ്ലാനിലെ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കുന്ന ഒരു രാജ്യത്തേക്ക് ഇത്തിസലാത്ത് ലാന്റ്‌ലൈനില്‍ നിന്ന് ദിവസം ഒരു മണിക്കൂറിലേറെ സംസാരിക്കാവുന്ന പദ്ധതിയാണ് പ്രഖ്യാപിച്ചത്.

64 രാജ്യങ്ങളുടെ പട്ടിക രണ്ടാക്കി തിരിച്ചാണ് പാക്കേജ്. ഇതില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കാണ് മാസം 33 മണിക്കൂര്‍ സംസാരിക്കാനാവുക. സൗദി, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍, ഖത്തര്‍, തുടങ്ങിയ ജി.സി.സി രാജ്യങ്ങളിലേക്ക് 150 ദിര്‍ഹം പ്ലാനില്‍ പതിനാറര മണിക്കൂറാണ് സംസാരിക്കാനാവുക. കൂടുതല്‍ വിവരങ്ങള്‍ 800101 എന്ന നമ്പറില്‍ നിന്നറിയാം.