വേഷവും കൈ നിറയെ അവസരങ്ങളും ലഭിയ്ക്കുമെന്ന് ഉറപ്പായാല്‍ മിക്ക നടിമാരും എല്ലാത്തിനും വഴങ്ങും; താനും ഇതൊക്കെ അനുഭവിച്ചതാണെന്നും നടി ഐശ്വര്യ രാജേഷ്

single-img
24 October 2017

നടി ആക്രമിക്കപ്പെട്ടതിന് ശേഷം മലയാള സിനിമയില്‍ നായികമാര്‍ അനുഭവിയ്ക്കുന്ന ശാരീരിക പീഢനങ്ങളെ കുറിച്ച് ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്. ഇപ്പോഴിതാ മലയാള സിനിമയില്‍ നായികമാര്‍ അനുഭവിയ്ക്കുന്ന ക്രൂര പീഡനങ്ങളെ കുറിച്ച് വെളിപ്പെടുത്തി ദേശീയ പുരസ്‌കാര ജേതാവുകൂടിയായ നടി ഐശ്വര്യ രാജേഷ് രംഗത്തെത്തിയിരിക്കുകയാണ്.

അവസരം ചോദിച്ച് വരുന്ന നായികമാരെ കിടപ്പറയിലേക്ക് ക്ഷണിയ്ക്കുന്ന പതിവ് സിനിമാ ലോകത്ത് വര്‍ഷങ്ങളായിട്ടുണ്ട്. താന്‍ ആദ്യമായി സിനിമാ ലോകത്ത് വന്നപ്പോള്‍ ഇതൊക്കെ അനുഭവിച്ചതാണെന്നും ഇന്ന് പലരും അതനുഭവിക്കുന്നുണ്ടെന്നും താരം പറയുന്നു.

സിനിമ ഹിറ്റായി കഴിയുമ്പോള്‍ പലരും പ്രത്യുപകാരം ചെയ്യാന്‍ അവസരം നല്‍കാം എന്ന രീതിയില്‍ സംസാരിക്കാറുണ്ടെന്നും ഐശ്വര്യ പറഞ്ഞു. വേഷവും കൈ നിറയെ അവസരങ്ങളും ലഭിയ്ക്കുമെന്ന് ഉറപ്പായാല്‍ മിക്ക നടിമാരും ഇതൊരു പീഡനമായി കാണാറില്ലെന്ന് പറഞ്ഞ ഐശ്വര്യ സിനിമ എന്ന സ്വപ്നവുമായി വരുന്ന പെണ്‍കുട്ടികളുടെ മാനം കവരുന്ന പുരുഷന്മാര്‍ അല്‍പനേരത്തെ സുഖത്തിനുവേണ്ടി തന്റെ അടുത്ത് കിടക്കുന്നവളെ പോലെ തനിക്കും ഒരു മകളും പെങ്ങളും ഉണ്ടെന്ന സത്യം ഓര്‍ക്കണമെന്നും പറയുന്നു.

നിക്ക് ഒരു നായികയാകാനുള്ള രൂപ സവിശേഷതയില്ലെന്ന് മുന്‍പ് പലരും പറഞ്ഞിരുന്നു. കരിയറിന്റെ ആരംഭത്തില്‍ ഒരുപാട് നല്ല അവസരങ്ങള്‍ വന്നിരുന്നതായും എന്നാല്‍ നായികയാക്കാന്‍ കൊള്ളില്ല എന്ന് പറഞ്ഞ് പുറത്താക്കിയെന്നും അവര്‍ പറഞ്ഞു.

നായികമാര്‍ വെളിത്തിരിക്കണം എന്ന മിഥ്യബോധമുള്ളവരാണ് എനിക്ക് ഇരുണ്ട നിറമാണ് എന്ന് പറഞ്ഞത്. എന്നാല്‍ എനിക്ക് അവര്‍ക്ക് മുന്നില്‍ ജയിച്ചു കാണിക്കണമായിരുന്നു. അതുകൊണ്ടാണ് സിനിമ ഗൗരവമായി എടുത്തതെന്നും ഐശ്വര്യ വ്യക്തമാക്കി.

ആ വാശിയില്‍ താന്‍ ജയിച്ചു. റമ്മി, കാക്ക മുട്ടൈ, ധര്‍മദുരൈ തുടങ്ങിയ ചിത്രങ്ങളുടെ വിജയമെല്ലാം അതിന് തെളിവാണെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു. തമിഴ,് മലയാളം സിനിമകളില്‍ അഭിനയിച്ച ഐശ്വര്യ ഇപ്പോള്‍ ഡാഡി എന്ന ചിത്രത്തിലൂടെ ഹോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.