വീട്ടമ്മയുമായുള്ള സൗഹൃദം മുതലെടുത്ത് നഗ്ന ഫോട്ടോ എടുത്തു; പിന്നീട് ഭീഷണിപ്പെടുത്തി ഒരുവര്‍ഷം പീഡിപ്പിച്ചു, 24കാരന്റെ ശല്യം സഹിക്കാനാവാതെ തിരുവനന്തപുരത്ത് വീട്ടമ്മ ചെയ്തത്..

single-img
23 October 2017

തിരുവനന്തപുരം രാജാജി നഗര്‍ സ്വദേശിയായ യുവതിയുമായി അയല്‍വാസിയായ ഷെഹിന്‍ (24) ഒരു വര്‍ഷം മുമ്പാണ് പരിചയത്തിലാകുന്നത്. സൗഹൃദം വളര്‍ന്നപ്പോള്‍ അത് മുതലെടുത്ത് ഷെഹിന്‍ മൊബൈല്‍ ഫോണില്‍ യുവതിയുടെ നഗ്ന ചിത്രങ്ങളെടുത്തു.

പിന്നീട് ഇത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ഒരുവര്‍ഷത്തോളമായി യുവാവ് ഇത്തരത്തില്‍ യുവതിയെ പീഡിപ്പിച്ചു. ഇയാളുടെ ശല്യം സഹിക്കാതെ യുവതി ഭര്‍ത്താവിനെ നിര്‍ബന്ധിച്ചു നഗരത്തിലെ പലയിടങ്ങളിലും വീടു മാറി താമസിക്കുകയായിരുന്നു.

എന്നാല്‍ അടുത്തിടെ കൊറ്റാമത്തിനു സമീപം യുവതി താമസമാക്കിയെന്നറിഞ്ഞ പ്രതി കഴിഞ്ഞ 19നു രാവിലെ ഭര്‍ത്താവ് ജോലിക്കു പോയ സമയത്ത് വീട്ടിലെത്തി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തറിയിച്ചാല്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇതോടെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. പാറശാല സിഐയുടെ നേതൃത്വത്തില്‍ പിന്നീട് പ്രതിയെ അറസ്റ്റ് ചെയ്യുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തു.