‘ദേശീയത അടിച്ചേല്‍പ്പിക്കാനാവില്ല’; തിയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിയ വിധി പുന:പരിശോധിക്കുമെന്ന് സുപ്രീംകോടതി

single-img
23 October 2017

സിനിമ തിയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിയ വിധി പുന:പരിശോധിക്കുമെന്ന് സുപ്രീംകോടതി. ദേശീയഗാനം നിര്‍ബന്ധമാക്കി ഇടക്കാല വിധി പുറപ്പെടുവിച്ച ബെഞ്ചില്‍ നിന്ന് തന്നെയാണ് തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കുന്നതിനെതിരെ പരാമര്‍ശങ്ങള്‍ വന്നത്.

ചീഫ് ജസ്റ്റിസ് ദീപക്ക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചിലെ ജ.ചന്ദ്രചൂഢാണ് ഇത്തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തിയത്. തിയേറ്ററില്‍ ദേശീയ ഗാനം കേള്‍പ്പിക്കാത്തത് ദേശവിരുദ്ധമായി കാണാന്‍ പറ്റില്ലെന്ന് പറഞ്ഞ കോടതി, ദേശസ്‌നേഹം അടിച്ചേല്‍പ്പിക്കാന്‍ സാധിക്കില്ലെന്നും അഭിപ്രായപ്പെട്ടു. പൊതുസ്ഥലങ്ങളില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ചട്ടങ്ങള്‍ കൊണ്ടുവരണമെന്നും കോടതി ആവശ്യപ്പെട്ടു.

സിനിമാ പ്രദര്‍ശനത്തിന് മുന്‍പ് തിയേറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കണമെന്നും പ്രേക്ഷകര്‍ ബഹുമാനസൂചകമായി എഴുന്നേറ്റുനില്‍ക്കണമെന്നുമായിരുന്നു നേരത്തെ ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് അമിതവ റോയ് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.