നാ​ട്ടു​കാ​ർ നോക്കിനിൽക്കെ തെരുവിൽ യുവതിയെ മദ്യപന്‍ മാനഭംഗപ്പെടുത്തി

single-img
23 October 2017

നാ​ട്ടു​കാ​ർ നോ​ക്കി​നി​ൽ​ക്കെ വ​ഴി​വ​ക്കി​ൽ സ്ത്രീ ​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ വി​ശാ​ഖ​പ​ട്ട​ണ​ത്തു ഞാ​യ​റാ​ഴ്ച​യാ​ണു സം​ഭ​വം. സ്ത്രീ​യെ ആ​ക്ര​മി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഒ​രു ദേ​ശീ​യ ചാ​ന​ൽ പു​റ​ത്തു​വി​ട്ട​തോ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോ​ക​മ​റി​യു​ന്ന​ത്. തെരുവിൽ കഴിയുന്ന ഇവർക്കു നേരെ പട്ടാപ്പകൽ ആക്രമണമുണ്ടായിട്ടും ഒരാളു പോലും സഹായിക്കാനെത്തിയില്ല.

സമീപത്തു കൂടി പോകുകയായിരുന്ന ഓട്ടോഡ്രൈവറാണ് സംഭവത്തിന്റെ വിഡിയോ പകർത്തി പൊലീസിനെ അറിയിച്ചത്. തുടർന്നാണു പ്രതിയെ പൊലീസ് പിടികൂടിയത്. വിവരം ലഭിച്ച് മിനിറ്റുകൾക്കകം സംഭവസ്ഥലത്തെത്തിയതായി പൊലീസ് അറിയിച്ചു.

ഗൻജി ശിവ എന്നു പേരുള്ള ഇയാൾക്കെതിരെ ഒട്ടേറെ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ സ്ത്രീ ​ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.