രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി വ്യാഴാഴ്ച വരെ തടഞ്ഞു

single-img
23 October 2017

കൊച്ചി: ഹാദിയയുടെ ചിത്രം അനുമതിയില്ലാതെ ഫെയ്‌സ്ബുക്കില്‍ പ്രദര്‍ശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി ഈ മാസം 26 വരെ തടഞ്ഞു. രാഹുല്‍ ഈശ്വറിനെതിരെ വിശ്വാസ വഞ്ചനക്ക് കേസ് നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി.

ആരോപിക്കപ്പെട്ടുന്ന കുറ്റം ഐടി ആക്ടില്‍ വരുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. രാഹുല്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.

ഹാദിയയുടെ പിതാവ് വൈക്കം സ്വദേശി അശോകന്‍ നല്‍കിയ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ വിശ്വാസ വഞ്ചനാക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ച വിശദമായ വാദം കേള്‍ക്കും.