ജി​എ​സ്ടി​യി​ൽ മോ​ദി സ​ർ​ക്കാ​രി​നെ ‘കു​ത്തി’ രാ​ഹു​ൽ: ഏറ്റെടുത്ത് സോഷ്യൽ മീഡിയ

single-img
23 October 2017

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ബിജെപി സർക്കാരിനെതിരെയും ആഞ്ഞടിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഗുജറാത്തിൽ. കേ​ന്ദ്രം ഭ​രി​ക്കു​ന്ന മോ​ദി സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ ജി​എ​സ്ടി ച​ര​ക്ക് സേ​വ​ന നി​കു​തി​യ​ല്ല മ​റി​ച്ച് ഗ​ബ്ബ​ർ സിം​ഗ് ടാ​ക്സാ​ണെ​ന്ന് രാ​ഹു​ൽ പ​റ​ഞ്ഞു. ജി​എ​സ്ടി​യി​ലൂ​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് ചെ​റു​കി​ട വ്യ​വ​സാ​യി​ക​ളെ അ​വ​രു​ടെ കാ​ൽ​ച്ചു​വ​ട്ടി​ലാ​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​രി​നു ക​ഴി​ഞ്ഞു. ഈ ​നി​ല​പാ​ടി​ൽ മാ​റ്റം വേ​ണ​മെ​ന്നും രാ​ഹു​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുന്നുവെന്ന മോദിയുടെ പ്രസ്താവനയ്ക്കെതിരെയും രാഹുൽ‍ ആഞ്ഞടിച്ചു. നമ്മുടെ പ്രസ് ക്യാമറകൾ മുതൽ സെൽ ഫോണുകൾ വരെ ‘മേഡ് ഇൻ ചൈന’ എന്ന ടാഗ് ലൈൻ കാണാം. സെൽഫിക്കായി ഓരോ തവണയും നിങ്ങൾ അമർത്തുമ്പോൾ ചൈനയിൽ ഒരു യുവാവിനു ജോലി കിട്ടുമെന്നു പറഞ്ഞ രാഹുൽ, ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്നും ആഹ്വാനം ചെയ്തു.

ഗുജറാത്തിലെ സാധാരണക്കാരുടെ ‘ശബ്ദം’ അടിച്ചമർത്താൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയാണ്. അതിലവർ പരാജയപ്പെടുമ്പോൾ അവരെ വിലയ്ക്കു വാങ്ങാനും ശ്രമിക്കുന്നു. എത്ര പണം ചിലവഴിച്ചാലും ഗുജറാത്തിലെ യുവാക്കളെ വിലയ്ക്കു വാങ്ങാൻ നിങ്ങൾക്കാവില്ല. ‘മൻ കി ബാത്തി’ലൂടെയാണ് മോദിജി തന്റെ രാജ്യത്തോടു സംസാരിക്കുന്നത്.

ഇന്ന് എനിക്ക് അദ്ദേഹത്തോടു പറയാനുള്ളത് ഗുജറാത്തിലെ ജനങ്ങളുടെ ‘മൻ കി ബാത്ത്’ ആണ്. ഏകദേശം 30 ലക്ഷത്തോളം വരുന്ന തൊഴിൽരഹിതരാണുള്ളത്. ദിവസവും 30,000 പേരാണ് ജോലി തേടിയെത്തുന്നത്. എന്നാൽ 450 പേർക്കു മാത്രമാണ് മോദി സർക്കാർ ജോലി നൽകിയതെന്നും രാഹുൽ പറഞ്ഞു.

നോ​ട്ട് നി​രോ​ധ​നം പ്ര​ഖ്യാ​പി​ച്ച മോ​ദി​ക്കു ത​ന്നെ ര​ണ്ട് മൂ​ന്ന് ദി​വ​സം എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്നു മ​ന​സി​ലാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും ആ​റു ദി​വ​സ​ത്തി​നു​ശേ​ഷ​മാ​ണ് അ​ദ്ദേ​ഹ​ത്തി​നു കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​യ​തെ​ന്നും ഗാ​ന്ധി​ന​ഗ​റി​ൽ ഒ​ബി​സി നേ​താ​വ് അ​ൽ​പേ​ഷ് കു​മാ​ർ കോ​ണ്‍​ഗ്ര​സി​ൽ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്ക​വെ അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.