രാജ്യത്തെ ഞെട്ടിച്ച് പുണെയില്‍ രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്നു

single-img
23 October 2017

പൂനെയില്‍ രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്നു. പെണ്‍കുഞ്ഞിന്റെ വീടിന് അരകിലോമീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. മാസങ്ങള്‍ക്കു മുന്‍പാണു ലാത്തൂരില്‍നിന്നു ധയാരിയിലേക്കു കുഞ്ഞിന്റെ കുടുംബം താമസം മാറിയത്.

ഈ മാസം 21ന് മാതാപിതാക്കള്‍ ഉറക്കമുണര്‍ന്ന് നോക്കിയപ്പോഴാണ് കുഞ്ഞിനെ കാണാനില്ലെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊന്നതാണെന്ന് പൊലീസ് പറഞ്ഞു.

പോക്‌സോ നിയമപ്രകാരം തട്ടിക്കൊണ്ടു പോകല്‍, പീഡനം, കൊലപാതകം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. കുട്ടിയുടെ കുടുംബം താത്കാലികമായി താമസിച്ചിരുന്ന രണ്ടുനില കെട്ടിടത്തിലെ താഴത്തെ നിലയിലുള്ളവരെയാണ് പൊലീസ് സംശയിക്കുന്നത്. കുടുംബത്തെ നന്നായി അറിയാവുന്നവരാണു കൃത്യം നടത്തിയതെന്ന നിഗമനത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കി.