പത്തനംതിട്ടയില്‍ കുളിമുറിയുടെ ചുവരില്‍ ദ്വാരം ഉണ്ടാക്കി പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ ‘പഞ്ഞിക്കിട്ടു’

single-img
23 October 2017

പത്തനംതിട്ട: വീടിന്റെ കുളിമുറിയുടെ ചുവരില്‍ ദ്വാരം ഉണ്ടാക്കി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. മലയാലപ്പുഴ സ്വദേശി അനന്ദു(19)വിനെയാണ് പിടികൂടിയത്. പരുത്യാനിക്കല്‍ സ്വദേശിയുടെ വീടിന്റെ കുളിമുറിക്ക് സമീപത്ത് നിന്നാണ് യുവാവിനെ സംശയകരമായ സാഹചര്യത്തില്‍ നാട്ടുകാര്‍ പിടികൂടുന്നത്.

കുളിമുറിയിലുണ്ടായിരുന്ന പെണ്‍കുട്ടിയുടെ നിലവിളികേട്ട് രക്ഷിതാക്കള്‍ ഇറങ്ങി നോക്കിയെങ്കിലും യുവാവിനെ കണ്ടെത്തിയില്ല. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് യുവാവിനെ പിടികൂടിയത്. ഇയാളെ പിന്നീട് പൊലീസിനു കൈമാറുകയായിരുന്നു.

ഇയാളുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. ഫോണ്‍ വിശദമായ പരിശോധനയ്ക്കായി ലാബിലേക്ക് അയയ്ക്കുമെന്ന് പൊലീസ് അറിയിച്ചു.