ഗള്‍ഫില്‍ നിന്നും വന്ന കാമുകനെ കണ്ടപ്പോള്‍ മനസ്സുമാറി; കറണ്ടുപോയ സമയത്ത് നവവധു ആഭരണങ്ങളുമെടുത്ത് കാമുകനൊപ്പം ഒളിച്ചോടി; നാദാപുരത്ത് പോലീസ് പൊക്കിയപ്പോള്‍ വീണ്ടും ട്വിസ്റ്റ്

single-img
23 October 2017

ഭര്‍ത്താവിന്റെ വീട്ടില്‍നിന്നും നവവധു കാമുകനൊപ്പം ഒളിച്ചോടിപ്പോയി. ഒരു മാസം മുന്‍പ് വിവാഹിതയായ പതിനെട്ടുകാരിയാണ് ഈ മാസം പത്തൊമ്പതാം തീയതി കല്ലാച്ചി തെരുവന്‍ പറമ്പിലെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും കാമുകനൊപ്പം പോയത്.

വീട്ടില്‍ കറണ്ട് പോയ സമയത്ത് വിവാഹത്തിന് തനിക്ക് കിട്ടിയ മുഴുവന്‍ സ്വര്‍ണാഭരണങ്ങളുമായാണ് യുവതി പാനൂര്‍ സ്വദേശിയായ ഇരുപത്തിനാലുകാരനോടൊപ്പം വീട്ടുകാരുടെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞത്. യുവതിയുടെ വിവാഹം നടക്കുന്ന സമയത്ത് കാമുകന്‍ ഗള്‍ഫിലായിരുന്നു.

മൂന്ന് ദിവസം മുമ്പ് ഗള്‍ഫില്‍നിന്നും നാട്ടിലെത്തിയ കാമുകന്‍ പുറമേരിയില്‍ യുവതിയുടെ വീട്ടില്‍ പോയി കാര്യങ്ങള്‍ അന്വേഷിച്ചെങ്കിലും വീട്ടുകാര്‍ വ്യക്തമായ വിവരങ്ങള്‍ ഇയാള്‍ക്ക് നല്‍കിയില്ല. പിന്നീട് കാമുകന്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഇതിനു പിന്നാലെയാണ് രാത്രി ബൈക്കിലെത്തി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോയത്.

ഭാര്യയെ കാണാതായതോടെ ഭര്‍ത്താവും വീട്ടുകാരും നാദാപുരം പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുന്നതിനിടയില്‍ യുവതിയും കാമുകനും തലശ്ശേരി കോടതിയില്‍ ഹാജരായി. കോടതി ആവശ്യപ്പെട്ടതനുസരിച്ച് ഇവര്‍ നാദാപുരം പൊലീസില്‍ ഹാജരാകുകയായിരുന്നു. വടകര കോടതിയില്‍ ഹാജരാക്കിയ യുവതിയെ സ്വന്തം ഇഷ്ട പ്രകാരം പോകാന്‍ കോടതി അനുവദിച്ചു.