സ്വന്തം നാട്ടിലും മോദിക്കെതിരെ പ്രതിഷേധം: ‘മോദി മൂര്‍ദാബാദ്’ എന്നു വിളിച്ച യുവതിയെ കസ്റ്റഡിയിലെടുത്തു; വീഡിയോ വൈറല്‍

single-img
23 October 2017

ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ റോഡ് ഷോയ്ക്കിടെ പ്രതിഷേധം. തുറന്ന വാഹനത്തില്‍ വഡോദരയില്‍ റോഡ് ഷോ നടത്തുകയായിരുന്ന മോദിയുടെ മുഖത്തേക്ക് വള ഊരിയെറിഞ്ഞാണ് ആശാ വര്‍ക്കര്‍ ചന്ദ്രിക ബെന്‍ എന്ന യുവതി പ്രതിഷേധിച്ചത്.

നരേന്ദ്രമോദി മൂര്‍ദാബാദ് എന്നു വിളിച്ചുകൊണ്ടായിരുന്നു യുവതി മോദിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഉടന്‍ തന്നെ മോദി വാഹനത്തിനകത്തേക്ക് ഇരിക്കുകയും സുരക്ഷാ ജീവനക്കാര്‍ അദ്ദേഹത്തെ വളയുകയുമായിരുന്നു.

നിരവധി സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്നുകൊണ്ടായിരുന്നു യുവതിയുടെ പ്രതിഷേധം. ഉടന്‍ തന്നെ യുവതിയെ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.