കോണ്ടത്തിന്റെ പരസ്യം; എന്തിനാണ് ഇങ്ങനെ അഭിനയിച്ചതെന്ന ചോദ്യത്തിന് ബിപാഷ ബസുവിന്റെ മറുപടി…

single-img
23 October 2017

ബോളിവുഡ് താരം ബിപാഷ ബസുവും ഭര്‍ത്താവും നടനുമായ കരണ്‍ സിംഗ് ഗ്രോവറും അഭിനയിച്ച ഗര്‍ഭനിരോധന ഉറയുടെ പരസ്യത്തിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ കുറ്റപ്പെടുത്തലുകള്‍ കാര്യമാക്കുന്നില്ലെന്ന് ബിപാഷ പറയുന്നു.

ലോകത്തില്‍ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. എന്നിട്ടും ലൈംഗികത, ഗര്‍ഭ നിരോധന ഉറ എന്നീ വാക്കുകള്‍ക്ക് നാം ഭ്രഷ്ട് കല്‍പ്പിച്ചിരിക്കുന്നു. ആസൂത്രിത ഗര്‍ഭധാരണം മാത്രമല്ല ലൈംഗിക ജന്യ രോഗങ്ങളും ഗര്‍ഭനിരോധന ഉറകളുപയോഗിച്ച് നമുക്ക് തടയാം.

ഭാര്യാഭര്‍ത്താക്കന്‍മാര്‍ എന്ന നിലയില്‍ കൃത്യമായ നിലപാടുള്ളത് കൊണ്ടാണ് ഈ പരസ്യത്തില്‍ ഞങ്ങള്‍ അഭിനയിച്ചതെന്ന് ബിപാഷ പറയുന്നു. പരസ്യത്തിന്റെ ഭാഗമായുള്ള ചിത്രങ്ങള്‍ ബിപാഷ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ച്ചിട്ടുണ്ട്.