റെക്കോര്‍ഡ് ഫാന്‍സ് ഷോയുമായി ‘വില്ലനെ’ത്തുന്നു

മോഹന്‍ലാല്‍ ബി ഉണ്ണികൃഷ്ണന്‍ കൂട്ടുക്കെട്ടില്‍ പിറക്കുന്ന വില്ലന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രം ഈ മാസം 27 ന് തിയേറ്ററുകളില്‍ എത്തും. ആരാധകര്‍ക്ക് സന്തോഷവാര്‍ത്തയുമായാണ് വില്ലന്‍ തിയേറ്ററുകളില്‍ എത്തുന്നത്.

കേരളത്തില്‍ 300 തിയേറ്ററുകളില്‍ ചിത്രം എത്തുമെങ്കിലും 140 തിയേറ്ററുകളിലാണ് വില്ലന്റെ ഫാന്‍സ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്. റെക്കോര്‍ഡ് ചിത്രമായിരിക്കുമെന്നാണ് അവകാശവാദം. മഞ്ജുവാര്യരാണ് ചിത്രത്തിലെ നായികയായി എത്തുന്നത്.

മാത്യൂ മാഞ്ഞൂരാന്‍ എന്ന റിട്ടയേര്‍ഡ് പോലീസ് ഓഫീസറായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. മൂന്നുഭാഷകളിലായാണ് ചിത്രം തിയേറ്ററുകളിലെത്തുക. ബോളിവുഡിലെ പ്രധാന മ്യൂസിക് ലേബലുകളിലൊന്നായ ജംഗ്ലീ മ്യൂസിക്കാണ് ചിത്രത്തിന്റെ ഓഡിയോ അവകാശം നേടിയത്.

50 ലക്ഷമാണ് ജംഗ്ലി ഇതിനായി മുടക്കിയത്. ഇതിന്റെ സാറ്റലൈറ്റ് അവകാശം സൂര്യാടിവിയാണ് ഏറ്റെടുത്തത്. ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലും ചേര്‍ന്ന് ചെയ്യുന്ന നാലാമത്തെ സിനിമയാണ് വില്ലന്‍. രാജ്യത്തുടനീളമായി 1200 തിയേറ്ററുകളിലാണ് വില്ലന്‍ എത്തുന്നത്.