ട്രംപിനെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് വന്‍ പ്രചാരണവുമായി യുഎസ് കോടീശ്വരന്‍

single-img
22 October 2017

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന പ്രചാരണവുമായി അമേരിക്കന്‍ വ്യവസായി ടോം സ്റ്റെയര്‍.
ടിവി, ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയാണ് ഇദ്ദേഹം ട്രംപ് വിരുദ്ധ പ്രചാരണം നടത്തുന്നത്.

പ്രസിഡന്റിന്റെ ഇംപീച്ച്‌മെന്റ് ആവശ്യപ്പെട്ട് യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്കു ജനങ്ങള്‍ കത്തെഴുതണമെന്നും ടോം ആവശ്യപ്പെട്ടു. പ്രചാരണത്തിന്റെ ഭാഗമായി ഒരു മിനിറ്റുള്ള വിഡിയോയും കലിഫോര്‍ണിയയില്‍നിന്നുള്ള ടോം തയാറാക്കിയിട്ടുണ്ട്. ട്രംപിനെ പുറത്താക്കാനുള്ള കാരണങ്ങളാണു വിഡിയോയില്‍ പറയുന്നത്.

യുഎസിനെ ആണവ യുദ്ധത്തിന്റെ വക്കിലെത്തിച്ചു, എഫ്ബിഐയുടെ പ്രവര്‍ത്തനങ്ങളെ തടയുന്നു, വിദേശരാജ്യങ്ങളില്‍നിന്നു പണം വാങ്ങുന്നു, സത്യം തുറന്നുപറയുന്ന മാധ്യമങ്ങളെ അടച്ചുപൂട്ടുന്നു തുടങ്ങിയ ആരോപണങ്ങളാണു ട്രംപിനെതിരെ ടോം സ്റ്റെയര്‍ ഉയര്‍ത്തുന്നത്.