മാവേലി, മലബാര്‍ എക്‌സ്പ്രസുകള്‍ മൂന്ന് മണിക്കൂറോളം വൈകുമെന്ന് റെയില്‍വേ

single-img
22 October 2017

തിരുവനന്തപുരം: റെയില്‍വേ പാലക്കാട് ഡിവിഷന് കീഴില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ തിരുവനന്തപുരത്ത് നിന്നും പുറപ്പെടേണ്ട മാവേലി, മലബാര്‍ എക്‌സ്പ്രസുകള്‍ മൂന്ന് മണിക്കൂറോളം വൈകിയോടുമെന്ന് തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

തിരുവനന്തപുരത്ത് നിന്നും വൈകിട്ട് 06.45ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിന്‍ നമ്പര്‍ 16629 തിരുവനന്തപുരം-മംഗലാപുരം മലബാര്‍ എക്‌സ്പ്രസ് (കോട്ടയം വഴി) 08.05നാവും പുറപ്പെടുക.

തിരുവനന്തപുരത്ത് നിന്നും 07.25ന് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 16604 തിരുവനന്തപുരം-മംഗലാപുരം മാവേലി എക്‌സ്പ്രസ്( ആലപ്പുഴ) 10.25നാവും പുറപ്പെടുക.