റിയാദില്‍ പട്ടാപ്പകല്‍ പ്രവാസിയെ കൊള്ളയടിച്ചു: സിസിടിവി ദൃശ്യങ്ങള്‍ വൈറലായതോടെ പ്രതി കുടുങ്ങി

single-img
22 October 2017


റിയാദില്‍ പട്ടാപ്പകല്‍ ഏഷ്യന്‍ വംശജനെ കയ്യേറ്റം ചെയ്യുകയും അയാളുടെ പക്കലുള്ളതെല്ലാം തട്ടിപ്പറിക്കുകയും ചെയ്ത ശേഷം രക്ഷപ്പെട്ട പ്രതിയെ പോലീസ് പിടികൂടി. ഇയാള്‍ കൊള്ളയടിക്കുന്ന ദൃശ്യങ്ങള്‍ തൊട്ടുത്ത ബില്‍ഡിങ്ങിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു.

ഈ വീഡിയോ ദൃശ്യം പിന്നീട് സമൂഹ മാധ്യമങ്ങളില്‍ വൈറലായത് ശ്രദ്ധയില്‍പ്പെട്ട റിയാദ് പൊലീസ് വിദഗ്ധ സംഘത്തെ നിയോഗിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു. റെക്കോര്‍ഡ് വേഗത്തിലാണു കൗമാരക്കാരനായ സ്വദേശി പൗരനെ പൊലീസ് പിടികൂടിയത്.

കൊള്ളയടിക്ക് ഇരയായ ഏഷ്യന്‍ വംശജന്‍ പ്രതിയെ തിരിച്ചറികയും ചെയ്തു. കൂട്ടു പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.