മെര്‍സല്‍ വിവാദത്തില്‍ രാഹുല്‍ ഈശ്വറിനെയും സംഘപരിവാറിനെയും പൊളിച്ചടുക്കി ജി.എസ് പ്രദീപ്

single-img
22 October 2017

തിരുവനന്തപുരം: മെര്‍സല്‍ വിവാദത്തില്‍ രാഹുല്‍ ഈശ്വറിനെയും സംഘപരിവാറിനെയും പൊളിച്ചടുക്കി ജി.എസ് പ്രദീപ്. വിജയ് നായകനായ മെര്‍സല്‍ എന്ന ചിത്രത്തിനെതിരായ സംഘപരിവാറിന്റെ അഞ്ച് നീക്കങ്ങള്‍ എണ്ണിപ്പറഞ്ഞാണ് രാഹുല്‍ ഈശ്വറിന് ജി.എസ് പ്രദീപ് മറുപടി നല്‍കുന്നത്. കൈരളി പീപ്പിളിന്റെ ചര്‍ച്ചയിലാണ് ചിത്രത്തിനെതിരെയുള്ള പ്രതിഷേധങ്ങളെ ന്യായീകരിച്ച് രാഹുല്‍ ഈശ്വര്‍ രംഗത്തെത്തിയത്.

പ്രത്യേകിച്ച് പണിയൊന്നുമില്ലാത്തതുകൊണ്ട് മാത്രമാണ് മെര്‍സല്‍ എന്ന ചിത്രം കണ്ടതെന്നും ഈ സിനിമ കണ്ടപ്പോള്‍ ഒരു ശരാശരി ഭാരതീയനായതുകൊണ്ട് തിയേറ്ററില്‍ കയ്യടിച്ച അഞ്ചാറ് നിമിഷങ്ങള്‍ തന്റെ ജീവിതത്തിലുമുണ്ടായെന്നുമായിരുന്നു രാഹുല്‍ ഈശ്വറിനോട് ജി.എസ് പ്രദീപ് പറഞ്ഞത്.

ഒരുമണി അരിക്ക് വകയില്ലാതെ സ്വന്തം അയല്‍ക്കാരന്റെ ഹൃദയം കുത്തിനോക്കി തപ്പിനോക്കുവാന്‍ നിര്‍ബന്ധിതനായ വര്‍ത്തമാനകാല ഇന്ത്യാക്കാരന്റെ കണ്ണീരും വിയര്‍പ്പും നിറഞ്ഞ കറന്‍സി കടലാസുകള്‍ ഒരു രാതികൊണ്ട് ഇല്ലാതാക്കുകയും വരിനില്‍ക്കുവാന്‍ ഇന്ത്യക്കാരനെ പ്രേരിപ്പിക്കുകയും ചെയ്ത സാമ്പത്തിക നയത്തിന്റെ ഭാഗമായി, ”ഞങ്ങളുടെ കയ്യില്‍ കാശില്ല, ഞങ്ങള്‍ ഡിജിറ്റല്‍ ഇന്ത്യക്കാരാണ്” എന്ന് വടിവേലു പറയുന്ന നിമിഷം 100 കോടി വരുന്ന ഇന്ത്യന്‍ ജനതയുടെ പ്രതീകമാണയാളെന്ന് തിരിച്ചറിയുമ്പോള്‍ കയ്യടിച്ചുപോകുമെന്നും ജി.എസ് പ്രദീപ് പറയുന്നു.

കലാരൂപത്തിന് നേരെയുണ്ടാകുന്ന ജനാധിപത്യപരമായ അഭിപ്രായ ഭിന്നതകള്‍ നമ്മുടെ ബഹുസ്വരതയുടെ ഭാഗമാണെന്നുള്ള രാഹുലിന്റെ വാദത്തോട് കല കലയ്ക്ക് വേണ്ടി മാത്രമുള്ളതാണ് എന്നത് ചരിത്രമുണ്ടായ കാലം മുതലുള്ള ഫാസിസ്റ്റ് നിര്‍വചനമാണെന്ന് പ്രദീപ് തിരിച്ചടിയ്ക്കുന്നു. ചാര്‍ളി ചാപ്ലിനോട് അഡോഫ് ഹിറ്റ്‌ലര്‍ കാണിച്ച നിഷേധാത്മക നിലപാട് മുതല്‍ കല കലയ്ക്ക് വേണ്ടിയാണെന്ന സമീപനം ഉയര്‍ത്തുന്നത് ഫാസിറ്റ് സമീപനമാണെന്നും പ്രദീപ് പറഞ്ഞു.

അടിയന്തരാവസ്ഥക്കാലത്ത് ശബാന ആസ്മി അഭിനയിച്ച കിസാകൂസികയുടെ പ്രിന്റുകള്‍ നശിപ്പിക്കപ്പെട്ടതോ ഇന്ദു സര്‍ക്കാരിന്റെ കാര്യത്തില്‍ നടന്നതോ ഒന്നും ശരിയാണെന്ന് അംഗീകരിക്കുന്ന ആളല്ല ഞാനെന്ന് പറഞ്ഞ പ്രദീപ് കോണ്‍ഗ്രസ് അടിയന്തരാവസ്ഥകാലത്ത് അതുനടത്തിയതുകൊണ്ട് ഞങ്ങള്‍ ഇതുനടത്തുന്നു എന്ന് പറയുന്നതിന് പിന്നിലുള്ള ലോജിക് മനസിലാകുന്നില്ലെന്നും പറയുന്നു. രാഹുലിനെ പോലെ ഞാനൊരു വിജയ് ആരാധകനല്ല. മാത്രമല്ല ഏതെങ്കിലും ഒരു നടന്റെ ഏത് ഗോഷ്ടി കണ്ടും ആരാധന തോന്നിയിട്ടുണ്ടങ്കില്‍ അത് ഇന്ത്യന്‍ സിനിമയില്‍ ജഗതി ശ്രീകുമാറിനോട് മാത്രമാണെന്നും ജി.എസ് പ്രദീപ് വ്യക്തമാക്കി.

സിനിമ ഒരു കലാസൃഷ്ടികാകുന്നത് അത് കലയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമല്ല. അത് രാഷ്ട്രീയത്തിന് വേണ്ടി രാഷ്ട്രത്തിന് വേണ്ടി പ്രവര്‍ത്തിക്കുമ്പോഴാണ്. സിനിമ എന്നത് ഒപ്പമുള്ള ഒരു സമൂഹത്തിന്റെ ഹൃദയമിടിപ്പുകള്‍ തിരിച്ചറിയുന്ന ഒരു കെമിസ്ട്രിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ബി.ജെ.പി രാഷ്ട്രീയത്തിനെതിരായി ഒരു ഇടതുപക്ഷ രാഷ്ട്രീയക്കാരനെ പോലെ ജി.എസ് പ്രദീപ് പറയുന്നായി വിലയിരുത്താമോ എന്ന അവതാരകന്റെ ചോദ്യത്തിന് ഇങ്ങനെയാരു സ്‌പേസില്‍ നിന്ന് അങ്ങനെയാരു കാര്യം വരുന്നതില്‍ യാതൊരു എതിര്‍പ്പും ഇല്ലെന്നായിരുന്നു രാഹുലിന്റെ മറുപടി.

പലപ്പോഴും പലരും സെല്കീടവാണ്. ഇന്ത്യയില്‍ സാത്താനിക് വേഴ്‌സസ് നിരോധിച്ചപ്പോള്‍ ഈ ആവിഷ്‌ക്കാരത്തിന്റെ അപ്പോസ്തലന്‍മാരെ ഒന്നും കണ്ടില്ല. തസ്ലീമ നസ്രീനെ പുറത്താക്കിയപ്പോഴൊന്നും ആര്‍ക്കും കുഴപ്പമില്ലെന്നും ഇതൊക്കെ സെലക്ടീവാണെന്നുമായിരുന്നു രാഹുലിന്റെ മറുപടി.