കോഴിക്കോട് ഏഴു വയസ്സുകാരിയായ മകളെയുമെടുത്ത് വീട്ടമ്മ ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടി; ദിവസങ്ങള്‍ക്കു ശേഷം കാമുകന്‍ മകളെയും പീഡിപ്പിച്ചു തുടങ്ങി; ഞെട്ടിക്കുന്ന തെളിവുകള്‍ പുറത്ത്

single-img
22 October 2017

കോഴിക്കോട്: ഭര്‍ത്താവിനെയും മകനെയും ഉപേക്ഷിച്ചു ഫേസ്ബുക്ക് കാമുകനൊത്ത് നാടുവിട്ട യുവതിയുടെ ഏഴുവയസുകാരിയായ മകള്‍ക്ക് ഏല്‍ക്കേണ്ടി വന്നത് ക്രൂര പീഡനം. വേളാങ്കണ്ണിയിലെ താമസത്തിനിടെ അമ്മയുടെ കാമുകന്‍ ലൈംഗികമായി ഉപദ്രവിക്കുകയും തടഞ്ഞപ്പോള്‍ മൃഗീയമായി മര്‍ദ്ദിച്ചെന്നും പീഡനത്തിനിരയായ പെണ്‍കുട്ടി തന്നെയാണ് വെളിപ്പെടുത്തിയത്.

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കൊല്ലം സ്വദേശി അജിത്തിനൊപ്പം യുവതി മകളുമൊത്ത് നാടുവിടുകയായിരുന്നു. മൂന്ന് മാസത്തിലധികമാണു പെണ്‍കുട്ടി ചൂഷണത്തിന് ഇരയായത്. പലപ്പോഴും അജിത്ത് കുട്ടിയെ മാതാവിന്റെ മുന്നില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്നും, പീഡന ശ്രമം എതിര്‍ത്തപ്പോഴെല്ലാം അജിത്തിന്റെ വക ക്രൂര മര്‍ദ്ദനമേല്‍ക്കേണ്ടി വന്നെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.

ജനല്‍ കമ്പിയില്‍ കെട്ടിയിട്ട ശേഷം ചൂടേല്‍പ്പിക്കുക, ബക്കറ്റില്‍ മുഖം താഴ്ത്തിയശേഷം മര്‍ദ്ദിക്കുക, മുറിയില്‍ ഒറ്റയ്ക്കാക്കിയ ശേഷം വീടുപൂട്ടി പുറത്തുപോവുക തുടങ്ങിയ കൊടും പീഡനങ്ങളാണ് അജിത്തില്‍ നിന്നും പെണ്‍കുട്ടിക്ക് ഏല്‍ക്കേണ്ടി വന്നത്. വേളാങ്കണ്ണിയില്‍ നിന്നു പൊലീസ് കണ്ടെത്തിയ തെളിവുകള്‍ പെണ്‍കുട്ടി പറഞ്ഞ കാര്യങ്ങള്‍ ശരിവയ്ക്കുന്നതായിരുന്നു.

അജിത്തിന്റെ ഒരു ഡയറിയും ഇവിടെ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിലെ വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. അജിത്തിന്റെയും യുവതിയുടെയും സ്വകാര്യ നിമിഷങ്ങള്‍ക്കു കുട്ടി തടസ്സമായിരുന്നുവെന്നും ദിവസേന നടന്ന ലൈംഗിക വൈകൃതമുള്‍പ്പെടെയുള്ള വിവരങ്ങളും ഡയറിയില്‍ എഴുതിയിട്ടുണ്ട്.

എറണാകുളം ചേരാനല്ലൂര്‍ സ്വദേശിയായ ഇയാള്‍ യുവതിയെയും കുട്ടിയേയും ഉപേക്ഷിച്ചു പോകാനും പദ്ധതിയിട്ടിരുന്നതായും ഡയറിയില്‍ സൂചനയുണ്ട്. ചൂരല്‍, ഇരുമ്പ് ദണ്ഡ് തുടങ്ങിയ ഉപകരണങ്ങളും പോലീസ് ഇവിടെ നിന്നും കണ്ടെടുത്തു. ദമ്പതികള്‍ എന്നു പരിചയപ്പെടുത്തിയാണു ഇയാള്‍ വാടക വീട് തരപ്പെടുത്തിയത്.

ചേവായൂര്‍ പോലീസാണ് വേളാങ്കണ്ണിയില്‍ നിന്ന് ഇവരെ പിടികൂടിയത്. ഫെയ്‌സ്ബുക്കിലൂടെ സ്ത്രീകളുമായി ബന്ധം സ്ഥാപിച്ച് വശീകരിക്കുന്ന സ്വഭാവക്കാനാണ് ഇയാളെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.