ഇവന്‍ ലോകത്തിലെ ഏറ്റവും ഭാരമേറിയ കുഞ്ഞ്; ഭാരം 30 കിലോ; പ്രായം 10 മാസം

single-img
22 October 2017

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ കുഞ്ഞ് എന്ന റെക്കോഡിട്ടിരിക്കുകയാണ് പത്തു മാസം പ്രായമുള്ള മെക്‌സിക്കോയിലെ ലൂയിസ് മാനുവല്‍. 30 കിലോയാണ് കുഞ്ഞിന്റെ ശരീരഭാരം.

ചില പ്രത്യേകതരം ജീനുകളുടെ തെറ്റായ പ്രവര്‍ത്തനം മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇത് എപ്പോഴും വിശപ്പുണ്ടാക്കുകയും കുഞ്ഞുങ്ങള്‍ അവരുടെ പ്രായത്തിലുള്ളവര്‍ കഴിക്കുന്നതിനെക്കാളും ആറു പ്രാവശ്യം അധികം ഭക്ഷണം കഴിക്കുകയും ചെയ്യും. ഇതാണ് ഭാരം കൂടാന്‍ കാരണം.

അമിതമായ ശരീരഭാരം കാരണം കുഞ്ഞിന് ശരിയായി ഉറങ്ങാന്‍ പോലും സാധിക്കുന്നില്ലെന്നു മാതാപിതാക്കള്‍ പറയുന്നു. അസാധാരണമായ രീതിയില്‍ അരയളവ് കൂടിയതിനാല്‍ കുഞ്ഞുങ്ങളില്‍ ഹൃദയാഘാതം ഉണ്ടാക്കുന്ന പാര്‍ഡര്‍–വില്ലി സിന്‍ഡ്രോമാണോ കുഞ്ഞിന് എന്ന ഭയം ഡോക്ടര്‍മാര്‍ക്കുണ്ട്.