ഹണിമൂണ്‍ യാത്രയ്ക്കിടെ സ്വകാര്യ നിമിഷങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; തിരിച്ചെത്തിയപ്പോള്‍ മൊബൈല്‍ കാണാനില്ല; വിമാനത്താവളത്തില്‍ തമ്മിലടിച്ച് മലയാളി നവദമ്പതികള്‍

single-img
22 October 2017

ഡല്‍ഹി വിമാനത്താവളത്തിലാണ് സംഭവം നടന്നത്. കാശ്മീര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ഹണിമൂണ്‍ യാത്രയ്ക്കു പോയതായിരുന്നു നവദമ്പതികള്‍. വിമാനത്താവളത്തില്‍ വച്ചാണ് മൊബൈല്‍ നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഇതോടെ ഭാര്യ ക്ഷുഭിതയായി.

പിന്നീട് ഇരുവരും തമ്മില്‍ വിമാനത്താവളത്തിനുള്ളില്‍ വച്ചു പൊരിഞ്ഞ വാക്കേറ്റമായി. തര്‍ക്കം രൂക്ഷമായതോടെ കണ്ടുനിന്നവര്‍ വിമാനത്താവളത്തിലെ പോലീസിനെ വിവരമറിയിച്ചു. പൊലീസ് പ്രശ്‌നത്തില്‍ ഇടപെട്ടപ്പോഴാണ് മൊബൈല്‍ ഫോണില്‍ തങ്ങളുടെ സ്വകാര്യ ദൃശ്യങ്ങളുണ്ടെന്ന് ദമ്പതികള്‍ പറഞ്ഞത്.

രണ്ടു പേരുടെയും ആദ്യ രാത്രിയുടേതടക്കം ഇരുപതോളം വീഡിയോകളാണ് മൊബൈല്‍ ഫോണിലുണ്ടായിരുന്നത്. ഇതോടെ പൊലീസിനും സംഭവത്തിന്റെ ഗൗരവം മനസ്സിലായി.

തുടര്‍ന്നു വിമാനത്താവളത്തിലും, ഇരുവരും വിമാനത്താവളത്തിലേയ്‌ക്കെത്തിയ ടാക്‌സിയിലും പൊലീസ് പരിശോധന നടത്തി. അപ്പോഴാണ് ടാക്‌സിയുടെ സീറ്റിന്റെ ഇടയില്‍കുടുങ്ങിയ മൊബൈല്‍ പൊലീസിന് കിട്ടിയത്.