കോഴിക്കോട് ഇടവഴിയില്‍ വെച്ച് പെണ്‍കുട്ടിയെ കടന്നു പിടിച്ചയാള്‍ കസ്റ്റഡിയില്‍; പ്രതിയെ കുടുക്കിയത് സിസിടിവി

single-img
22 October 2017

Posted by Jency Binoy Pulinakkuzhiyil on Friday, October 20, 2017

കോഴിക്കോട്: കോഴിക്കോട് വൈഎംസിഎ റോഡിലേക്കുള്ള ഇടവഴിയില്‍ വച്ച് പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് കടന്നുപിടിക്കാന്‍ ശ്രമിച്ചയാളെ പോലീസ് പിടികൂടി. കക്കോടി സ്വദേശി ജംഷീറാണ് പിടിയിലായത്.

2 ദിവസം മുന്‍പാണ് പട്ടാപ്പകല്‍ കോഴിക്കോട് നഗരമദ്ധ്യത്തില്‍ പെണ്‍കുട്ടിയെ ഇയാള്‍ കടന്നു പിടിക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതും പെണ്‍കുട്ടി ബഹളം വെച്ചതിന് ശേഷം ഇയാള്‍ ഓടി രക്ഷപ്പെടുന്നതും ദ്യശ്യങ്ങളില്‍ കാണാമായിരുന്നു.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പൊലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു. ഐപിസി 354 വകുപ്പ് അനുസരിച്ച് സ്ത്രീത്വത്തെ അപമാനിച്ചതിനാണ് പോലീസ് കേസെടുത്തത്. ആക്രമണത്തിനിരയായ പെണ്‍കുട്ടിയെ കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചിട്ടില്ല.