അജ്മാനില്‍ നിന്ന് 27,000 ദിര്‍ഹം, സ്വര്‍ണം, ഐ പാഡ് എന്നിവയുമായി പ്രവാസി ജോലിക്കാരി മുങ്ങി; ഒന്നര മണിക്കൂറിനുള്ളില്‍ നാടകീയമായി പോലീസ് പൊക്കി

single-img
22 October 2017

അജ്മാന്‍ സ്വദേശിയായ ഉടമസ്ഥന്റെ വീട്ടിലെ സ്വര്‍ണവും പണവും വിലപിടിപ്പുള്ള വസ്തുക്കളുമായി മുങ്ങാന്‍ ശ്രമിച്ച 28കാരിയായ ഏഷ്യന്‍ യുവതിയെ അജ്മാന്‍ പൊലീസ് പിടികൂടി. വീട്ടിലെ ലോക്കര്‍ തകര്‍ത്ത് 27,000 ദിര്‍ഹം, സ്വര്‍ണാഭരണങ്ങള്‍, ഐ പാഡ്, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയുമായാണ് യുവതി മുങ്ങിയത്.

ഉടന്‍ തന്നെ ഉടമ പൊലീസില്‍ പരാതി നല്‍കി. ഇതോടെ സിഐഡിമാരുടെ ഒരു സംഘത്തെ തിരച്ചിലിന് നിയോഗിച്ചു. ഈ സമയത്താണ് യുവതി ദുബായ് വിമാനത്താവളത്തിലുണ്ടെന്ന് വിവരം ലഭിച്ചത്. ദുബായ് പൊലീസുമായി ബന്ധപ്പെട്ട് യുവതിയെ വിമാനത്തില്‍ കയറുന്നതിന് അല്‍പം മുന്‍പ് നാടകീയമായി പിടികൂടുകയായിരുന്നു.

ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചു. രാജ്യം വിടുകയായിരുന്നു യുവതിയുടെ ലക്ഷ്യം. വീടുകളില്‍ ഉടമസ്ഥരില്ലാത്ത സമയത്ത് വിലപിടിപ്പുള്ള വസ്തുക്കള്‍ സുരക്ഷിതമായി സൂക്ഷിക്കണമെന്നും ജനങ്ങളുടെ സ്വത്തിനും സുരക്ഷയ്ക്കും അജ്മാന്‍ പൊലീസ് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും നല്‍കില്ലെന്നും ഉന്നത ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.