നടി നമിതയും നടന്‍ ശരത് ബാബുവും ലിവിങ് ടു ഗദറിലെന്നും വിവാഹം ഉടനെന്നും പ്രചരണം

single-img
21 October 2017

പ്രണയ ഗോസിപ്പുകള്‍ക്ക് യാതൊരു പഞ്ഞവുമില്ലാത്ത മേഖലയാണ് സിനിമ. ഇപ്പോള്‍ ഗോസിപ്പു കോളത്തിലെ താരം തെന്നിന്ത്യന്‍ ഗ്ലാമര്‍ നായിക നമിതയാണ്. തെന്നിന്ത്യന്‍ നടന്‍ ശരത് ബാബുവും നടി നമിതയും ഒന്നിച്ചു താമസിക്കുകയാണെന്നും അഞ്ച് വര്‍ഷമായി പ്രണയത്തിലായിരുന്ന ഇവര്‍ ഉടന്‍ വിവാഹിതരാകുമെന്നുമാണ് വാര്‍ത്തകള്‍ പ്രചരിച്ചത്.

എന്നാല്‍ വാര്‍ത്തകള്‍ പുറത്തുവന്നതോടെ പ്രതികരണവുമായി ശരത് ബാബു രംഗത്തെത്തുകയായിരുന്നു. പ്രചരിയ്ക്കുന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും അങ്ങനെ ഒരു സംഭവമേ ഇല്ല എന്നും ശരത് ബാബു പറഞ്ഞു.

അതേസമയം ശരത് ബാബു ആരാണെന്ന് പോലും തനിക്ക് അറിയില്ല എന്നാണ് നമിത പ്രതികരിച്ചത്. എങ്ങനെയാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നത് എന്നറിയില്ലെന്നും തീര്‍ത്തും വ്യാജമായ വാര്‍ത്തയാണിതെന്നും നമിത വ്യക്തമാക്കി.